നാലാമത് കോഴിക്കോട് ജില്ല ഡബിൾ വിക്കറ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മൽസരത്തിൽ യൂണിറ്റി സ്പോർട്സ് സെന്റർ വേങ്ങേരി ലവൻസ്റ്റാർ മെഡിക്കൽ കോളേജിനെ മുപ്പത് റൺസിന് തോൽപ്പിച്ച് വിജയികളായി.
മൽസര വിജയികൾക്ക് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രവികുമാർ പനോളി സമ്മാനദാനം നടത്തി. പരിപാടിയിൽ ജില്ലാ സെക്രട്ടറി പുഷ്പൻ മാസ്റ്റർ സ്വാഗതവും, സീനിയർ വൈ: പ്രസിഡണ്ട് വി എം മോഹനൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർ സി ടി സുകുമാരൻ, മുനീർ, സംസ്ഥാന പ്രസിഡണ്ട് വി സജിത്ത്, സെക്ക്രട്ടറി കെ സി അഷറഫ്, എന്നിവർ ആശംസകൾ നേർന്നു.
ജില്ലാ ജോ: സെക്രട്ടറി എ പി തൃദിഷ് നന്ദി രേഖപ്പെടുത്തി.
മാനോഫ് ദി സീരിസായി അർജുനനേയും, മാനോഫ് ദി മാച്ചായി അർജുൻ വിശ്വനാഥിനെയും തെരഞ്ഞെടുത്തു.