മാലിന്യം തള്ളുന്നവരെ പിടികൂടാൻ ക്യാമറയുമായി കോർപ്പറേഷൻ രാത്രിയും പകലും നഗരത്തിൽ മാലിന്യം തള്ളാനെത്തുന്നവരെ പിടികൂടാൻ ക്യാമറയുമായി കോർപ്പറേഷൻ 2 ഇടങ്ങളിൽ അടുത്ത 10 ദിവസത്തിനുള്ളിൽ ഓരോ ക്യാമറ വീതം വെച്ചു തുടങ്ങും.വീട്ടു മാലിന്യവും അറവു മാലിന്യവും തള്ളുന്നവരെ നിയമത്തിൻ മുന്നിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ക്യാമറ പദ്ധതി.ക്യാമറ വെയ്ക്കുന്ന ഇടങ്ങളിൽ ആരെങ്കിലും മാലിന്യം തള്ളിയാൽ കോർപ്പറേഷനിലെ പ്രധാന ഉദ്യാഗസ്ഥരുടെ ഫോണിലേക്ക് അലർട്ട് എത്തുന്ന രീതിയിലുള്ള ഒരു സോഫ്റ്റ് വെയറും ഒരുക്കിയിട്ടുണ്ട്. പോലിസ് കൺ ടോൾ റൂമിലിരുന്ന് നിരീക്ഷിക്കാവുന്ന സംവിധാനത്തോടെയാകും ക്യാമറകൾ സ്ഥാപിക്കുക അടുത്ത സാമ്പത്തിക വർഷം നഗരത്തിൽ 100 ഇടങ്ങളii ൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതിയെ പറ്റിയും കോർപ്പറേഷൻ ആലോചിക്കുന്നുണ്ട്. അറവുമാലിന്യം, കോഴി മാലിന്യം, സെപ്പറ്റിങ്ക് ടാങ്ക് മാലിന്യം എന്നിവ തള്ളുന്നവരെ പിടികൂടാൻ കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗം രാത്രി കാലപരിശോധന നടത്തുന്നുണ്ട്.നിലവിൽ ഒന്നു വീതം ഹെൽത്ത് ഇൻസ്പെക്ടർമാരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും 3 തൊഴിലാളികളും അടങ്ങുന്ന ഒരെറ്റ സ് ക്യാഡാണ് രംഗത്തുള്ളത്. ഇനി മുതൽ രണ്ടാമതൊരു സ്ക്വാഡിനെയും രാത്രി കാലപരിശോധനയ്ക്കായി നിയോഗിക്കുമെന്ന് കോർപ്പറേഷൻ ആരോഗ്യ വിഭാഗം അറിയിച്ചു. സ്ക്വാഡ് ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി ഉയർന്ന സാഹചര്യത്തിൽ പോലീസ് അകമ്പടി തേടി കോർപ്പറേഷൻ സിറ്റി പോലീസ് കമ്മീഷണർക്ക് കത്ത് കൊടുക്കും.കഴിഞ്ഞാഴ്ച കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ: ആർ.എസ്.ഗോപകുമാറിനെതിരെ കയ്യേറ്റ ശ്രമം ഉണ്ടായ കേസിൽ ടൗൺ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ACTION FOR CLEAN THEKKEPPURAM powered By: തെക്കേപ്പുറം ശബ്ദം