ദില്ലി: മനുഷ്യനെക്കാള്‍ ചിലപ്പോള്‍ മൃഗങ്ങള്‍ സ്നേഹം തന്നേക്കും. അതിന് ഉദാഹരണമായി ഒരു വീഡിയോ സോഷ്യയില്‍ മീഡിയയില്‍ വൈറലാകുന്നു. ഒരു പിഞ്ചു കുഞ്ഞിനെ പരിപാലിക്കുന്ന വളര്‍ത്ത് നായുടെ ദൃശ്യങ്ങളാണത്.

നിരവധിപ്പേര്‍ പങ്കുവച്ച ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത് ട്വിറ്ററിലാണ്. കിടക്കയില്‍ കിടന്നുറങ്ങുന്ന പിഞ്ചുകുഞ്ഞിനെ തണുപ്പ് മാറ്റാന്‍ പുതപ്പ്‌കൊണ്ട് മൂടിയിട്ടില്ല. ഈ സമയം കട്ടലില്‍ കയറിയ നായ കുട്ടിയോടെ കാണിക്കുന്ന സ്‌നേഹമാണ് ദൃശ്യത്തില്‍.

തന്റെ മുഖംകൊണ്ട് കുഞ്ഞിനെ നായ പുതപ്പിക്കുന്നതാണ് ദൃശ്യത്തില്‍. ഒരു വശത്ത് നിന്ന് തുടങ്ങി കുഞ്ഞിനെ മുഴുവനായി പുതപ്പ്‌കൊണ്ട് മൂടുകയാണ് വളര്‍ത്ത് നായ. കുഞ്ഞ് നല്ല ഉറക്കത്തിലാണ്. കുഞ്ഞിന്റെ മുഖം മാത്രം മാറ്റി ബാക്കി മുഴുവനും പുതപ്പിക്കുന്നതാണ് വീഡിയോ. നിശ്ചയമായും ഈ നായ സ്വര്‍ഗത്തില്‍ എത്തുമെന്ന ആമുഖത്തോടെയാണ് ചിലര്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്.