Breaking News

ജില്ലയിൽ ഇന്ന് 6 പേർക്ക് കോവിഡ്-19; ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 173 ആയി


കോഴിക്കോട് ജില്ലയിൽ ഇന്ന് (17.06.2020) ആറു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 173 ആയി.

പോസിറ്റീവായവരില്‍ എല്ലാവരും വിദേശത്ത്   ( കുവൈത്ത് - 4, സൗദി- 1, യൂ എ ഇ -1) നിന്ന് എത്തിയവരാണ്.

പോസിറ്റീവ് കേസ് 168:

ജൂൺ 11നുള്ള ജസീറ എയർവെയ്‌സ്   വിമാനത്തിൽ (J9 1413)കുവൈറ്റിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 44 വയസ്സുള്ള തിക്കോടി സ്വദേശി. എയർപോർട്ടിൽ നിന്ന് പ്രൈവറ്റ് ടാക്സിയിൽ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു.ജൂൺ 15ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന്

ഇദ്ദേഹത്തെ ആംബുലൻസിൽ കോഴിക്കോട്  മെഡിക്കല്‍ കോളേജിലേക്ക്  മാറ്റുകയായിരുന്നു.അന്ന് തന്നെ സ്രവപരിശോധന നടത്തുകയും ചെയ്തു.ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ഇപ്പോൾ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 169:

ജൂൺ 10നുള്ള എയർ ഇന്ത്യ വിമാനത്തിൽ (AI 1954) സൗദിയിൽ നിന്ന് കരിപ്പൂർ   അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 52 വയസ്സുള്ള കൊയിലാണ്ടി   സ്വദേശി. വിമാനത്താവളത്തില്‍ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടുള്ള കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനിലാക്കി.ജൂൺ 14ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന്

ഇദ്ദേഹത്തെ ആംബുലൻസിൽ കോഴിക്കോട്  മെഡിക്കല്‍ കോളേജിലേക്ക്  മാറ്റുകയായിരുന്നു.അടുത്ത ദിവസം  സ്രവപരിശോധന നടത്തുകയും ചെയ്തു.ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ഇപ്പോൾ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്. 

പോസിറ്റീവ് കേസ് 170:

ജൂൺ 10നുള്ള എമിറേറ്റ്സ് എയർലൈൻസ് വിമാനത്തിൽ (EK 9834) സൗദിയിൽ നിന്ന്    നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 55 വയസ്സുള്ള കാവിലുംപാറ സ്വദേശി.വിമാനത്താവളത്തില്‍ നിന്ന് സർക്കാർ സജ്ജമാക്കിയ വാഹനത്തില്‍ എൻ ഐ റ്റിയിലെ കോവിഡ് കെയര്‍ സെന്ററില്‍ എത്തിച്ചു.അവിടെ നിന്ന് സ്വകാര്യ വാഹനത്തിൽ രാത്രി 10 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു.ജൂൺ 13ന്  ആംബുലൻസിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി, ജൂൺ 15ന്  സ്രവപരിശോധന നടത്തി,ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു.ഇപ്പോൾ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലാണ്. 

പോസിറ്റീവ് കേസ് 171:

ജൂൺ 13നുള്ള കുവൈറ്റ്‌ എയർവെയ്‌സ്  വിമാനത്തിൽ (KU 1351) കുവൈറ്റിൽ നിന്ന്    നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 24 വയസ്സുള്ള ബാലുശ്ശേരി സ്വദേശി. വിമാനത്താവളത്തില്‍ നിന്ന് സർക്കാർ സജ്ജമാക്കിയ വാഹനത്തില്‍ കോമാള ലോഡ്ജിലെ കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനിലാക്കി.ജൂൺ 15ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന്

ഇദ്ദേഹത്തെ ആംബുലൻസിൽ കോഴിക്കോട്  മെഡിക്കല്‍ കോളേജിലേക്ക്  മാറ്റുകയായിരുന്നു.അന്ന് തന്നെ  സ്രവപരിശോധന നടത്തുകയും ചെയ്തു.ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ഇപ്പോൾ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 172:

ജൂൺ 14നുള്ള എയർ ഇന്ത്യ വിമാനത്തിൽ (IX 1496) കുവൈറ്റിൽ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 49 വയസ്സുള്ള തുറയൂർ സ്വദേശി.

വിമാനത്താവളത്തില്‍ നിന്ന് സർക്കാർ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് എത്തി.അവിടെ നിന്ന് സ്വകാര്യ വാഹനത്തിൽ പുലർച്ചെ 3:00 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. അന്ന് വൈകുന്നേരം രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന്

ഇദ്ദേഹത്തെ ആംബുലൻസിൽ കോഴിക്കോട്  മെഡിക്കല്‍ കോളേജിലേക്ക്  മാറ്റുകയായിരുന്നു. അന്ന് തന്നെ  സ്രവപരിശോധന നടത്തുകയും ചെയ്തു.ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ഇപ്പോൾ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 173:

ജൂൺ 12നുള്ള ഇൻഡിഗോ എയർലൈൻസ്  വിമാനത്തിൽ (6E 9324) കുവൈറ്റിൽ നിന്ന്   നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 41 വയസ്സുള്ള അരക്കിണർ സ്വദേശി. വിമാനത്താവളത്തില്‍ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടുള്ള കോവിഡ്  കെയര്‍ സെന്ററില്‍ ക്വാറന്റൈനിലാക്കി.ജൂൺ 14ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന്

ഇദ്ദേഹത്തെ ആംബുലൻസിൽ കോഴിക്കോട്  മെഡിക്കല്‍ കോളേജിലേക്ക്  മാറ്റുകയായിരുന്നു.അന്ന് തന്നെ  സ്രവപരിശോധന നടത്തുകയും ചെയ്തു.ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ഇപ്പോൾ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്.

# *വാര്‍ത്തകള്‍ വാട്സപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക:*

*GROUP-1*

*GROUP-2*

*ഫെയ്സ്ബുക്ക് പേജ് സന്ദര്‍ശിക്കാന്‍:*

*ന്യൂസ് പോർട്ടൽ സന്ദർശിക്കാൻ:*
*http://www.olavanna.com* 


*വാര്‍ത്തകള്‍, മരണ വാര്‍ത്തകള്‍, പരസ്യങ്ങള്‍, മറ്റു അറിയിപ്പുകള്‍ ഒളവണ്ണ ന്യൂസില്‍ പ്രസിദ്ധീകരിക്കാന്‍ വാട്സപ്പ് ചെയ്യുക:* 

```മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക..🙏🏻```

No comments