Breaking News

മാപ്പിളപ്പാട്ട് ഗായകന്‍ വി.എം കുട്ടി അന്തരിച്ചു. 86 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.


കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായകന്‍ വി.എം കുട്ടി അന്തരിച്ചു. 86 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

ആറു പതിറ്റാണ്ടിലേറെ മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു വി.എം കുട്ടി. പുതിയ പരീക്ഷണങ്ങള്‍ കൊണ്ട് മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ വ്യക്തിയാണ്.

മാപ്പിളകലാരംഗത്തെ സമഗ്ര സംഭാവനക്ക് 2020ലെ കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് നല്‍കി വി.എം കുട്ടിയെ ആദരിച്ചു. ഏഴ് സിനിമകളില്‍ പാടിയിട്ടുണ്ട്.

No comments