എസ്ഡിപിഐ സഹകരണത്തോടെ വാരിയത്ത് താഴത്ത് ജപ്പാൻ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി
ഒളവണ്ണ: SDPI കമ്പിളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റിയുടെ സഹകരണത്തോടെ
കള്ളിക്കുന്ന് വാരിയത്ത് താഴം ഭാഗത്തും ജപ്പാൻ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി. കുടിവെള്ള ക്ഷാമത്തില്‍ വലയുന്ന നാട്ടുകാര്‍ക്ക് എസ്ഡിപിഐ തുണയായതോടെ 19ാം വാര്‍ഡിലെ വാരിയത്ത്താഴം പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളക്ഷാമ ദുരിതത്തിനാണ് ഇതോടെ പരിഹാരം കണ്ടത്. പ്രദേശവാസികളും എസ്.ഡി.പി.ഐയും ചേര്‍ന്ന് ജനകീയ കമ്മിറ്റി രൂപികരിക്കുകയും ജല അതോറിറ്റിയില്‍ അടക്കാനുള്ള ഫണ്ട് പാര്‍ട്ടിയും പ്രദേശ വാസികളും ഒത്തുചേര്‍ന്ന് ശേഖരിക്കുകയും ചെയ്തു കൊണ്ട് നടപ്പിലാക്കുന്ന 19 ആം വാർഡിലെ രണ്ടാമത്തെ കുടിവെള്ള പദ്ധതിയാണ് വാരിയത്ത് താഴം കുടിവെള്ള പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം ജനകീയ കമ്മിറ്റി ചെയര്‍മാനും എസ്ഡിപിഐ കുന്ദമംഗലം മണ്ഡലം കമ്മിറ്റി അംഗവുമായ ഫിര്‍ഷാദ് കമ്പിളിപ്പറമ്പ് നിര്‍വഹിച്ചു. എസ്.ഡി.പി.ഐ ഒളവണ്ണ പഞ്ചായത്ത് പ്രസിഡണ്ട് റഫീഖ് കള്ളിക്കുന്ന്, സെക്രട്ടറി ഹുസൈൻ ഇരിങ്ങല്ലൂർ, ബ്രാഞ്ച് പ്രസിഡണ്ട് അഷ്റഫ് കെ.ടി, സെക്രട്ടറി സൈഫുള്ള.എം, ട്രഷറർ മുഹമ്മദ് റഈസ് വി.പി, ജനകീയ കമ്മിറ്റിയംഗങ്ങളായ
മന്‍സൂര്‍ മുബാറക്ക്, അനിൽ കുമാർ, ഷഹാബുദ്ദീൻ, അബൂബക്കര്‍,
മൊയ്തീന്‍ കോയ, ഫാറൂഖ് കെ.വി, നഈം മുബാറക്ക് എന്നിവര്‍ പങ്കെടുത്തു.
No comments