ഒളവണ്ണ പഞ്ചായത്തില്‍ ക്വാറന്‍റൈനില്‍ കഴിയുന്ന എല്ലാവരെയും കോവിഡ് ടെസ്റ്റിനു വിധേയമാക്കണമെന്ന് മുസ് ലിം യൂത്ത് ലീഗ്
ഒളവണ്ണ : ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ കൊറന്റൈനിലുള്ള മുഴുവൻ ആളുകൾക്കും
കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ഒളവണ്ണ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ്
ആവശ്യപ്പെട്ടു. പഞ്ചായത്തില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച പന്തീരങ്കാവ്
സ്വദേശിക്ക് സമ്പര്‍ക്കം കൂടുന്നതിന് കാരണമായത് യഥാ സമയത്ത് പരിശോധന
നടത്താത്തതും പരിശോധന ഫലം വരുന്നതിന് മുമ്പ് ക്വാറന്‍റൈനില്‍ നിന്നും
പുറത്ത് ഇറങ്ങിയതുമാണ്. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച
ചെന്നൈയിൽ നിന്ന് വന്ന കമ്പിളിപറമ്പ് സ്വദേശിക്ക് പരിശോധന
നടത്തിയെങ്കിലും കൂടെയുള്ള കൂട്ടികള്‍ക്ക് പരിശോധന നടത്തിയില്ല. പരിശോധന
ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അദ്ധേഹത്തെ ചികിത്സാ കേന്ദ്രത്തിലേക്ക്
മാറ്റി. എന്നാല്‍ ഇപ്പോള്‍ മക്കള്‍ക്ക് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. അന്നേ
ദിവസം തന്നെ മക്കളുടെ പരിശോധന കൂടി എടുത്തിരുന്നെങ്കില്‍ കുട്ടികളെ
ഇപ്പോള്‍ തന്നെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റാമായിരുന്നു. പ്രദേശത്താകെ
ആശങ്ക നില നില്‍കുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. കണ്ടൈന്‍മെന്‍റ്
സോണിൽ നിന്ന് ഒളവണ്ണ പഞ്ചായത്തിനെ ഒഴിവാക്കി എന്നത് വലിയ ആശ്വാസമാണ്
എന്നിരുന്നാലും നിരീക്ഷണത്തില്‍ കഴിയുന്ന മുഴുവന്‍ ആളുകളുടെ കോവിഡ്
പരിശോധന അവരുടെ ക്വോറന്‍റൈന്‍ കാലയളവ് അവസാനിക്കുന്നതിന് മുമ്പ്
നടത്തണമെന്നും, ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ ക്വോറന്‍റൈന്‍
അവസാനിപ്പിക്കാനുള്ള നിര്‍ദേശം നല്‍കാവൂ എന്നും ഒളവണ്ണ പഞ്ചായത്ത് യൂത്ത്
ലീഗ് അവശ്യപ്പെടുന്നു. നിരീക്ഷണത്തില്‍ കഴിയുന്നവരെ പരിപാലിക്കുന്നതില്‍
അലംഭാവം കാണിക്കുന്ന പഞ്ചായത്ത് അധികാരികളുടെ നിലപാടിനേതിരെ യൂത്ത് ലീഗ്
പ്രതിഷേധിച്ചു.

No comments