എസ്എസ്എൽസി, പ്ലസ് ടു ഫലം ഈ മാസാവസാനം
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാഫലങ്ങൾ ഈ മാസം അവസാനം പ്രസിദ്ധീകരിക്കും.* മൂല്യനിർണയം ഈയാഴ്ച പൂർത്തിയാകും. തുടർന്ന് ഒരാഴ്ചയ്ക്കകം ഫലം പ്രഖ്യാപിക്കാനാകും. *ജൂലൈ ആദ്യവാരം തന്നെ പ്ലസ് വൺ, ബിരുദ പ്രവേശന നടപടികൾ തുടങ്ങാനാണു സർക്കാരിന്റെ ശ്രമം.* ഹോട്സ്പോട്ട്, കണ്ടെയ്ൻമെന്റ് മേഖലകളിലെ ചില കേന്ദ്രങ്ങളിൽ അധ്യാപകർ എത്താത്തതിനാൽ മൂല്യനിർണയം തടസ്സപ്പെട്ടെങ്കിലും പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മാർക്ക് രേഖപ്പെടുത്തലും സമാന്തരമായി നടക്കുന്നു.
കൊറോണ വൈറസ് വ്യാപനം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിര്‍ത്തി വച്ച *എസ്എസ്എല്‍സി പ്ലസ് ടൂ പരീക്ഷകള്‍ മെയ് 26 മുതലാണ് പുനരാരംഭിച്ചത്.* മെയ് 30ന് പരീക്ഷകള്‍ അവസാനിച്ചു. മെയ് 30ന് ശേഷമാണ് മൂല്യനിര്‍ണയം ആരംഭിച്ചത്.
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ എന്ന് തുറക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സംസ്ഥാനത്തെ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ വിദ്യാഭ്യാസം സജ്ജീകരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. സ്കൂളുകളും കോളേജുകളും ഓഗസ്റ്റ് 15 ന് ശേഷം മാത്രമേ പുനരാരംഭിക്കുകയുള്ളൂ എന്ന് കേന്ദ്രമന്ത്രി രമേഷ് പൊഖ്റിയാല്‍ വ്യക്തമാക്കിയിരുന്നു.
▂▂▂▂▂▂▂▂▂▂▂▂▂
*അക്ഷയ കേന്ദ്രം, മാത്തറ*
👉 *Join WhatsApp Group*
https://chat.whatsapp.com/JadzmHNvTmKEJPqWx4jeWG
NB:- *Akshaya Help Desk* എന്ന ഏതെങ്കിലും ഒരു ഗ്രൂപ്പിൽ അംഗങ്ങളായവർ വീണ്ടും ജോയ്ൻ ചെയ്യേണ്ടതില്ല. എല്ലാ ഗ്രൂപ്പുകളുടെയും ഉദ്ദേശം ഒന്നു തന്നെയാണ്.
No comments