Breaking News

പ്രവാസി ദ്രോഹ നടപടികള്‍ക്കെതിരെ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

ഒളവണ്ണ: ചാർട്ടേഡ് ഫ്ലൈറ്റിൽ നാട്ടിലേക്ക് തിരിക്കാനുദ്ദേശിക്കുന്ന പ്രവാസി സമൂഹത്തിന് അതിന് അനുവദിക്കാത്ത വിധം കോവിഡ് മുക്ത സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശം നൽകിയ കേരള സർക്കാരിന്റെ കിരാതനടപടിക്കെതിരെ ഒളവണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. നിയോജക മൺഡലം മുസ്ലിം ലീഗ് വൈ.പ്രസിഡണ്ട് കെ.കെ. കോയ സംഗമം ഉൽഘാടനം ചെയ്തു. കെ.എസ്. അലവി അദ്ധ്യക്ഷ്യം വഹിച്ചു. സി.മരക്കാരുട്ടി, ഹമീദ് മൗലവി, ടി.പി.എം. സാദിഖ് തുടങ്ങിയവർ സംസാരിച്ചു. എം.പി.എം.ബഷീർ സ്വാഗതവും ടി.കോയദീൻ നന്ദിയും പറഞ്ഞു. ഒ.ഹംസ, പി.എം. മുഹമ്മദലി, അബ്ദുൾ അസീസ് പാലാഴി, പി.കെ.മുഹമദ് , ടി.പി. മുജീബ്, അബ്ദുസ്സലാം തുടങ്ങിയവർ നേതൃത്വം നൽകി.

No comments