Breaking News

കൂടരഞ്ഞിയിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

മുക്കം : താഴെ കൂടരഞ്ഞി കോലോത്തുംകടവ് പുഴയിൽ കാണാതായ മേച്ചേരി ഷാജഹാന്റെ മകൻ ഷമീർ (34)നെയാണ് മരിച്ച നിലയിൽ  കണ്ടെത്തിയത്.

മുക്കം ഫയർഫോഴ്സും വിവിധ സന്നദ്ധസേനകളും നാട്ടുകാരും ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ്  മൃതദേഹം  കണ്ടെത്തിയത്.
ഇന്നലെ മുതൽ കാണാതായിരുന്ന
ഷമീറിന്റെ വസ്ത്രങ്ങളും മൊബൈൽ ഫോണും ഉൾപ്പെടെ കുളിക്കാനിറങ്ങിയ കടവിൽ കണ്ടെത്തുകയായിരുന്നു.
കോലോത്തും കടവിലെ കുടിവെള്ള പദ്ധതിയുടെ പമ്പ് ഓപ്പറേറ്റ് കൂടിയാണ് ആണ് ഷമീർ. പോലീസ് ഇൻക്വസ്റ്റ് നടത്തി

No comments