Breaking News

സ്ഥിതി ഗുരുതരം; സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊവിഡ്; 204 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍
123 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 51 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 204 പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
35 ഇന്ത്യോ ടിബറ്റന്‍ ബോര്‍ഡര്‍ ഉദ്യോഗസ്ഥര്‍ക്കും ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനും രണ്ട് ബിഎസ്എഫ് ജവാനും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം 129 ആലപ്പുഴ 50 മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാട് 28, കൊല്ലം 28, കണ്ണൂര്‍ 23, എറണാകുളം 20, തൃശ്ശൂര്‍ 17, കാസര്‍കോട് 17, കോഴിക്കോട്, ഇടുക്കി 12, കോട്ടയം 7 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശ്ശൂര്‍ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂര്‍ 14, കാസര്‍കോട് 3. എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്. നിലവില്‍ സംസ്ഥാനത്ത് 152112 പേര്‍ കൊവിഡ് നിരീക്ഷണത്തിലുണ്ട്. 3512 പേര്‍ ആശുപത്രിയിലാണ്. ഇന്ന് 472 പേരെ ഇന്ന് ആശുപത്രിയിലാക്കി.2,76,878 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 4528 സാന്പിള്‍ ഫലം വരാനുണ്ട്.

No comments