Breaking News

വലിയങ്ങാടി അതിജാഗ്രതയില്‍; കോവിഡ് സ്ഥിരീകരിച്ച വ്യാപാരിയുടെ കുടുംബത്തിലെ ആറുപേര്‍ക്ക് രോഗബാധ


കോഴിക്കോട്: മലബാറിലെ ഏറ്റവും പ്രധാന വ്യാപാര കേന്ദ്രമായ കോഴിക്കോട് വലിയങ്ങാടിയിൽ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബത്തിലെ ആറുപേർക്ക് രോഗബാധ കണ്ടെത്തി. ഉറവിടമറിയാത്ത ഒരു രോഗിയുമുണ്ട്. ഇതടക്കം ജില്ലയിൽ ഇന്ന് 12 പേർക്കാണ് ഇന്ന് കോവിഡ് പോസിറ്റീവ്.

വ്യാപാരിക്കും കുടുംബത്തിനും രോഗം സ്ഥിരീകരിച്ചതോടെ വലിയങ്ങാടി അതിജാഗ്രതയിലായി. ജൂൺ മൂന്നിനായിരുന്നു ഉറവിടമറിയാതെ വലിയങ്ങാടിയിലെ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് കുടുംബത്തിന്റെ സ്രവം പരിശോധിക്കുകയും ഇന്ന് ഫലം വരികയുമായിരുന്നു. 53 വയസ്സുള്ള പുരുഷൻ, 48 വയസ്സുള്ള സ്ത്രീ, 22 വയസ്സുള്ള പുരുഷൻ, 17 വയസ്സുള്ള പെൺകുട്ടി, 12 വയസുള്ള ആൺകുട്ടി. ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ പുതുപ്പാടി സ്വദേശിയായ 26 വയസുകാരൻ എന്നിവരാണ് ഇയാളുടെ കുടുംബത്തിലുള്ളവർ.

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ മീഞ്ചന്തയിലെ 30 വയസ്സുകാരിയാണ് ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ച മറ്റൊരാൾ. ജൂലൈ 6 ന് പനിയെ തുടർന്ന് സ്വകാര്യ ലാബിൽ സ്രവസാമ്പിൾ പരിശോധന നടത്തുകയും ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എൽ.ടി.സി യിലേയ്ക്ക് മാറ്റുകയുമായിരുന്നു.

No comments