ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി വീട് തകർന്നു
ഒളവണ്ണ: പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ താമസിക്കുന്ന മാമിയിൽ രത്നാകരന്റെ വീടാണ് കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് പൂർണ്ണമായും തകർന്നത് രാത്രി 11 മണിയോടെയാണ് സംഭവം.
സാധാരണ മുകൾ നിലയിൽ ഉറങ്ങാറുള്ള അനുജന്റെ മകൻ നകുൽ ഫോണുമായി താഴോട്ട് പോന്നതുകൊണ്ട് മാത്രമാണ് ജീവൻ തിരിച്ചു കിട്ടിയത്. നകുൽ കിടക്കുന്ന കട്ടിൽ പൂർണ്ണമായും തകർന്നു കിടക്കുന്ന കാഴ്ചകണ്ട് സ്തബ്ധരായിരിക്കുകയാണ് കുടുംബം. ഭാഗ്യം കൊണ്ടാണ് ജീവാപായം സംഭവിക്കാതിരുന്നതെന്ന ആശ്വാസത്തിലാണ് കുടുംബാംഗങ്ങൾ.
No comments