ആരോഗ്യ ഇൻഷുറൻസ് തുടങ്ങി എന്ന പേരിൽ വൈറലായി വ്യാജ പോസ്റ്റ് വീണ്ടും...
കോഴിക്കോട്: പുതുതായി ആരോഗ്യ ഇൻഷുറൻസ് കാർഡ് എടുക്കുന്നതിന് സെപ്തംബർ മുതൽ അക്ഷയ കേന്ദ്രങ്ങൾ വഴി അവസരം ലഭിക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് സ്റ്റേറ്റ് ഐടി മിഷൻ അറിയിച്ചു.
ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
സോഷ്യൽ മീഡിയയിൽ വൈറലായ ഈ സന്ദേശം കണ്ടു നിരവധി പേരാണ് ദിനപ്രതി അക്ഷയ കേന്ദ്രത്തിൽ എത്തുന്നത് എന്നും അത് അക്ഷയ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുവെന്നും സ്റ്റേറ്റ് ഐടി എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡണ്ട് ഷറഫുദ്ധീൻ ഓമശ്ശേരി, സെക്രട്ടറി റിഷാൽ നടുവണ്ണൂർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
അക്ഷയ കേന്ദ്രങ്ങളിൽ അമിത തിരക്ക് ഉണ്ടാക്കുന്നതിന് ആസൂത്രിതമായാണോ ഇത്തരം വ്യാജ വാർത്തകളുടെ ഉറവിടം എന്നത് ബന്ധപ്പെട്ടവർ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
No comments