Breaking News

മലയാളി യുവതി യുഎഇയില്‍ കടലില്‍ മുങ്ങി മരിച്ചു


ദുബായ്: മലയാളി യുവതി യുഎഇയില്‍ കടലില്‍ മുങ്ങി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്‌സ മഹ്‌റൂഫ് (35)ആണ് ഉമ്മുല്‍ഖുവൈന്‍ കടലില്‍ മുങ്ങിമരിച്ചത്. ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോഴായിരുന്നു അപകടം.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ശക്തമായ അടിയൊഴുക്കാണ് അപകടത്തിന് കാരണമായത്. അജ്മാനിലാണ് റഫ്‌സയും കുടുംബവും താമസിക്കുന്നത്. ഷാര്‍ജ എത്തിസലാത്തില്‍ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനാണ് റഫ്‌സയുടെ ഭര്‍ത്താവ് മഹ്‌റൂഫ് പുള്ളറാട്ട്. എട്ടും നാലും വയസുള്ള കുട്ടികളുണ്ട്. ഒളവണ്ണ മേഖല മുസ്‌ലിം ലീഗ് ട്രഷറർ മാത്തറ  എടക്കാട്ട് ഹൗസിൽ കോയദീന്റെയും ഒളവണ്ണ പഞ്ചായത്ത് മുൻ മെമ്പറും വനിതാലീഗ് നേതാവുമായ സഫിയയുടെയും മകളാണ്  മരണപ്പെട്ട റഫ്സ.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡണ്ട് സജാദ് നാട്ടിക, ചാരിറ്റി കോർഡിനേറ്റർ റാഷിദ് പൊന്നാണ്ടി, സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്. 



No comments