ഒളവണ്ണയില്‍ മൂന്നു റോഡുകള്‍ എം.എല്‍.എ പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു
ഒളവണ്ണ
ഒളവണ്ണയില്‍ മൂന്നു റോഡുകള്‍ എം.എല്‍.എ പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു
ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച മൂന്ന് റോഡുകളുടെ ഉദ്ഘാടനം എം.എല്‍.എ പി.ടി.എ റഹീം നിര്‍വഹിച്ചു. മൂര്‍ഖന്‍വയല്‍ റോഡ്, ഒടുമ്പ്ര പഴയ റോഡ്, തെക്കേചെരു കുരിക്കള്‍കണ്ടി റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. മൂന്ന് റോഡുകള്‍ക്കുമായി 10.68 ലക്ഷം രൂപയായിരുന്നു അനുവദിച്ചിരുന്നത്.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് രവി പറശ്ശേരി, കെ ബൈജു, പി ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ബാബുരാജന്‍ സ്വാഗതവും പി. ഫിറോസ്ഖാന്‍ നന്ദിയും പറഞ്ഞു.
No comments