Breaking News

ഒളവണ്ണ ഗ്രാമപഞ്ചായത്ത് വികസനരേഖ പ്രകാശനം ചെയ്തു

ഒളവണ്ണ ഗ്രാമപഞ്ചായത്ത് വികസനരേഖ പ്രകാശനവും ക്ഷീര ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും പിടിഎ റഹീം എംഎൽഎ നിർവഹിക്കുന്നു


ഒളവണ്ണ ഗ്രാമപഞ്ചായത്ത് വികസനരേഖ പ്രകാശനവും ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും പി ടി എ റഹീം എംഎല്‍എ നിര്‍വഹിച്ചു. ഒളവണ്ണ ഇ.എം.എസ് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി അധ്യക്ഷയായി. ക്ഷീരഗ്രാമം പദ്ധതി ആര്‍ രശ്മി വിശദീകരിച്ചു.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി നിഖില്‍, ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമണ്‍പുറ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി സെയ്താലി, അംഗങ്ങളായ രവീന്ദ്രന്‍ പറശ്ശേരി, സജിത പൂക്കാടന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ ജയപ്രശാന്ത്, സ്ഥിരം സമിതി അധ്യക്ഷരായ എം സിന്ധു, പി മിനി, പി ബാബുരാജന്‍, സെക്രട്ടറി എം ശരീഫ്, വാര്‍ഡ് മെമ്പര്‍മാരായ മുസ്തഫ വെള്ളരിക്കല്‍, ജയരാജന്‍ മാവോളി, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബാബു പറശ്ശേരി, ആസൂത്രണ സമിതി അംഗം കെ ബൈജു, ക്ഷീരവികസന ഓഫീസര്‍ പി സനല്‍കുമാര്‍ തുടങ്ങിവര്‍ പങ്കെടുത്തു.

No comments