Breaking News

കോഴിക്കോട് ജില്ലയിൽ ഇന്ന് (09.06.2020)ന് ഏഴു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 122 ആയി.

09.06.2020
OLAVANNA ONLINE 

ഇന്ന് പോസറ്റീവ് ആയവരില്‍ നാല് പേര്‍ വിദേശത്ത് നിന്നും (ദുബായ്-3, സൗദി-1) രണ്ട് പേര്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ ഹൈദരാബാദില്‍ നിന്നും വന്നവരാണ്. 

ഇപ്പോള്‍ 74 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്.  ഇതില്‍ 19 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 50 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്ന് പേര്‍ കണ്ണൂരിലും ഒരു എയര്‍ഇന്ത്യാ ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും  ചികിത്സയിലാണ്.  

കൂടാതെ മൂന്ന് വയനാട് സ്വദേശികളും രണ്ട് വീതം കാസര്‍ഗോഡ്, കണ്ണൂര്‍ സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും കോഴിക്കോട് ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 

കോവിഡ് 19 സ്ഥിരീകരിച്ച നൂറ്റിപതിനാറാമത്തെ വ്യക്തി ഈ മാസം 4-ാം തീയതി ചെന്നൈയിൽ നിന്ന് എത്തിയ 59 വയസ്സുള്ള അഴിയൂർ സ്വദേശിയാണ്. ഈ വ്യക്തി ജൂൺ 4ന് ചെന്നെയില്‍ നിന്നും മറ്റു നാലുപേരോടൊപ്പം സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്ത് അഴിയൂരിലുള്ള  

വീട്ടിൽ എത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ജൂൺ 7 ന് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും, അന്ന് തന്നെ സ്രവ പരിശോധന നടത്തുകയും ചെയ്തു.  ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ  ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

കോവിഡ് 19 സ്ഥിരീകരിച്ച നൂറ്റിപതിനേഴാമത്തെ വ്യക്തി മെയ്‌ 28-ാം തീയതി ചെന്നൈയിൽ നിന്ന് എത്തിയ 48 വയസ്സുള്ള ഓർക്കാട്ടേരി സ്വദേശിയാണ്.ഈ വ്യക്തി മെയ് 28 ന്  ചെന്നെയില്‍ നിന്നും മറ്റു നാലുപേരോടൊപ്പം സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്ത് കോഴിക്കോടെത്തി, അന്നേ ദിവസം രാവിലെ 11 മണിക്കും ഉച്ചക്ക് 2നും ഇടയിൽ ചികിത്സാ ആവശ്യങ്ങൾക്കായി

കോഴിക്കോട് ഗവണ്മെന്റ് ജനറൽ ആശുപത്രിയിൽ എത്തിയിരുന്നു. അവിടെ നിന്ന് സ്വകാര്യ വാഹനത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് പോയി മെയ്‌ 31വരെ ക്വാറന്റൈനിൽ കഴിയുകയായിരുന്നു.

മെയ്‌ 31ന് ആംബുലൻസിൽ ഹോം  ക്വാറന്റൈനിൽ കഴിയാനായി വീട്ടിലേക്ക് അയച്ചു.രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജൂൺ 7ന് ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും,

സ്രവ പരിശോധന നടത്തുകയും ചെയ്തു.  ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ  ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

കോവിഡ് 19 സ്ഥിരീകരിച്ച നൂറ്റിപതിനെട്ടമത്തെ വ്യക്തി മെയ്‌ 31നുള്ള പ്രത്യേക എയർ ഇന്ത്യ വിമാനത്തിൽ (IX 1344) ദുബൈയിൽ  നിന്ന് കോഴിക്കോട്  അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 39 വയസ്സുള്ള വാണിമേൽ      സ്വദേശിയാണ്. എയർപോർട്ടിലെ മെഡിക്കൽ പരിശോധനക്ക് ശേഷം വിമാനത്താവളത്തില്‍ നിന്ന് ജില്ലാ ഭരണകൂടം  സജ്ജമാക്കിയ വാഹനത്തില്‍ കുന്ദമംഗലം ഐ ഐ എം ലെ കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനിലാക്കി. ജൂൺ 5ന് 

സ്രവപരിശോധന നടത്തുകയും പോസിറ്റീവ് ആയതിനെ തുടർന്ന് ഇന്ന് ആംബുലൻസിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോൾ ആരോഗ്യ നില തൃപ്തികരമാണ്.

കോവിഡ് 19 സ്ഥിരീകരിച്ച നൂറ്റിപത്തൊമ്പതാമത്തെ വ്യക്തി മെയ്‌ 28നുള്ള പ്രത്യേക എയർ ഇന്ത്യ വിമാനത്തിൽ (IX 1344) ദുബൈയിൽ  നിന്ന് കോഴിക്കോട്  അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഭാര്യയോടൊപ്പം എത്തിയ 31 വയസ്സുള്ള ചേളന്നൂർ സ്വദേശിയാണ്. എയർപോർട്ടിലെ മെഡിക്കൽ പരിശോധനക്ക് ശേഷം വിമാനത്താവളത്തില്‍ നിന്ന് ആംബുലൻസിൽ ചേളന്നൂരുള്ള വീട്ടിലെത്തി 

ക്വാറന്റൈനിലായിരുന്നു. ജൂൺ 5ന് 

സ്രവപരിശോധന നടത്തുകയും പോസിറ്റീവ് ആയതിനെ തുടർന്ന് ഇന്ന് ആംബുലൻസിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോൾ ആരോഗ്യ നില തൃപ്തികരമാണ്.

കോവിഡ് 19 സ്ഥിരീകരിച്ച നൂറ്റിഇരുപതാമത്തെ വ്യക്തി ജൂൺ  6നുള്ള ഇൻഡിഗോ വിമാനത്തിൽ ( 6E 6334) ഹൈദരാബാദിൽ നിന്ന് കൊച്ചി വിമാനത്താവളത്തിൽ എത്തുകയും, അവിടെ നിന്ന് മറ്റൊരു ഇൻഡിഗോ വിമാനത്തിൽ (6E 7952) കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ 24 വയസ്സുള്ള വളയം സ്വദേശിയാണ്. എയർപോർട്ടിലെ മെഡിക്കൽ പരിശോധനയ്ക്കിടെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആംബുലൻസിൽ കണ്ണൂർ മെഡിക്കല്‍ കോളേജിലേക്ക്  മാറ്റുകയായിരുന്നു.അന്നേ ദിവസം തന്നെ സ്രവപരിശോധന നടത്തുകയും ചെയ്തു. ഇന്ന്‌ പോസറ്റീവ് ആണെന്നുള്ള  ഫലം ലഭിച്ചു. ഇപ്പോൾ കണ്ണൂർ മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്.

ആരോഗ്യ നില തൃപ്തികരമാണ്.

കോവിഡ് 19 സ്ഥിരീകരിച്ച നൂറ്റിഇരുപത്തിഒന്നാമത്തെ വ്യക്തി

ജൂൺ 5നുള്ള സ്‌പൈസ് ജെറ്റ്  വിമാനത്തിൽ (SG 9002) സൗദിയിൽ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 56 വയസ്സുള്ള ഓമശ്ശേരി സ്വദേശിയാണ്. എയർപോർട്ടിലെ മെഡിക്കൽ പരിശോധനയ്ക്കിടെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്  മാറ്റുകയായിരുന്നു.അന്ന് തന്നെ നടത്തിയ സ്രവ പരിശോധന നടത്തുകയും ഇന്ന്‌ പോസറ്റീവ് ആണെന്നുള്ള  ഫലം ലഭിച്ചു.  ഇപ്പോൾ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. 

കോവിഡ് 19 സ്ഥിരീകരിച്ച നൂറ്റിഇരുപത്തിരണ്ടാമത്തെ വ്യക്തി മെയ്‌ 31നുള്ള പ്രത്യേക എയർ ഇന്ത്യ വിമാനത്തിൽ (IX 1344) ദുബൈയിൽ  നിന്ന് കോഴിക്കോട്  അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 36 വയസ്സുള്ള വാണിമേൽ      സ്വദേശിയാണ്. എയർപോർട്ടിലെ മെഡിക്കൽ പരിശോധനക്ക് ശേഷം വിമാനത്താവളത്തില്‍ നിന്ന് ജില്ലാ ഭരണകൂടം  സജ്ജമാക്കിയ വാഹനത്തില്‍ കുന്ദമംഗലം ഐ ഐ എം ലെ കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനിലാക്കി. ജൂൺ 6ന് 

സ്രവപരിശോധന നടത്തുകയും പോസിറ്റീവ് ആയതിനെ തുടർന്ന് ഇന്ന് ആംബുലൻസിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോൾ ആരോഗ്യ നില തൃപ്തികരമാണ്.

ഒരു വയനാട് സ്വദേശി ഉള്‍പ്പെടെ നാലു പേര്‍ ഇന്ന്  രോഗമുക്തി നേടിയിട്ടുണ്ട്.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള കുറ്റിയാടി കാവിലുംപാറ സ്വദേശി (37), മണിയൂര്‍ സ്വദേശിനി (28 വയസ്സ്), കോട്ടൂളി സ്വദേശി (84), വയനാട് തലപ്പുഴ സ്വദേശി (55) എന്നിവരാണ് രോഗമുക്തി നേടിയത്.  

ഇന്ന് 158 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 7305 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 7275 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 7126 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 30 പേരുടെ ഫലം ലഭിക്കാനുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഇന്ന്  പുതുതായി വന്ന 860 പേര്‍ ഉള്‍പ്പെടെ 8691 പേരാണ്  നിരീക്ഷണത്തിലുള്ളത്. ഇതുവരെ 34,928 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  ഇന്ന് പുതുതായി വന്ന 41 പേര്‍ ഉള്‍പ്പെടെ 155 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 94 പേര്‍ മെഡിക്കല്‍ കോളേജിലും 61 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലുമാണ്. 28 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. 

ജില്ലയില്‍ ഇന്ന് വന്ന 49 പേര്‍ ഉള്‍പ്പെടെ ആകെ 2544 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. 1252 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതില്‍ 643 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലും 1860 പേര്‍ വീടുകളിലും 41 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍  107 പേര്‍ ഗര്‍ഭിണികളാണ്.

No comments