Breaking News

ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ കോഴിക്കോട്ട് (10 പേര്‍), ജില്ലയില്‍ പുതുതായി 1566 പേര്‍ കൂടി നിരീക്ഷണത്തില്‍



കോഴിക്കോട്: ജില്ലയില്‍ ഇന്ന് (10.06.20) പുതുതായി വന്ന 1566 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 9844 പേര്‍ നിരീക്ഷണത്തില്‍ ഉണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി.വി അറിയിച്ചു. ഇതുവരെ 35341 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 36 പേര്‍ ഉള്‍പ്പെടെ 155 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 90 പേര്‍ മെഡിക്കല്‍ കോളേജിലും 65 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 36 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

ജില്ലയില്‍ ഇന്ന് വന്ന 302 പേര്‍ ഉള്‍പ്പെടെ ആകെ 4098 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 534 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലും 1973 പേര്‍ വീടുകളിലും 51 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 103 പേര്‍ ഗര്‍ഭിണികളാണ്.


No comments