ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ്; നാല് ഇതര ജില്ലക്കാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് രോഗമുക്തി
കോഴിക്കോട് ജില്ലയില്‍ ഇന്ന് (10.06.20) 10 കോവിഡ് പോസിറ്റീവ് കേസുകള്‍
കൂടി റിപ്പോര്‍ട്ട് ചെയ്തായും നാല് ഇതര ജില്ലക്കാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍
രോഗമുക്തി നേടിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പോസിറ്റീവായവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്ന് വന്നവരും (യു.എ.ഇ-3,
സൗദി-1, റഷ്യ-1) നാല് പേര്‍ ചെന്നൈയില്‍ നിന്ന വന്നവരുമാണ്. ഒരാള്‍ക്ക്
സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ആറ് പേര്‍ കോഴിക്കോട് മെഡിക്കല്‍
കോളേജിലും മൂന്ന് പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരാള്‍
കളമശ്ശേരി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.


No comments