Breaking News

ജില്ലയില്‍ 10 പേര്‍ക്കു കൂടി കോവിഡ്. രോഗബാധിതരായ കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 206 ആയി.

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരായ കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 206 ആയി. 110 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഒരു കണ്ണൂര്‍ സ്വദേശി അടക്കം അഞ്ച് പേര്‍ ഇന്ന് രോഗമുക്തരായി. ഇന്ന് പോസിറ്റീവായവരില്‍ എട്ടു പേര്‍ വിദേശത്ത് നിന്നും (കുവൈത്ത്- 5, യു.എ.ഇ., ഒമാന്‍, ബഹ്‌റൈന്‍- ഒന്ന് വീതം) ഒരാള്‍ മുംബൈ, ഒരാള്‍ ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും വന്നവരാണ്. 

*പോസിറ്റീവായവർ*

1. *തൊണ്ടയാട് സ്വദേശിനി* (25 വയസ്സ്)- ജൂണ്‍ 20 ന് മുംബൈയില്‍ നിന്നു ട്രെയിനില്‍ കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, സ്രവപരിശോധനയില്‍ പോസിറ്റീവായി.

2. *നാദാപുരം സ്വദേശി*(28)- ജൂണ്‍ 20ന് ഷാര്‍ജയില്‍ നിന്നു വിമാനമാര്‍ഗം കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, സ്രവപരിശോധനയില്‍ പോസിറ്റീവായി.

3, 4, 5 & 6. *മടവൂര്‍ സ്വദേശി (40),  കൊടുവള്ളി സ്വദേശികളായ രണ്ടു പേര്‍ (34, 42), രാമനാട്ടുകര സ്വദേശി* (39)- നാലു പേരും ജൂണ്‍ 19ന് കുവൈത്തില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, സ്രവപരിശോധനയില്‍ പോസിറ്റീവായി.

7. *പുറമേരി സ്വദേശി* (48)- ജൂണ്‍ 15 ന് കുവൈത്തില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, സ്രവപരിശോധനയില്‍ പോസിറ്റീവായി.

8. *ഇരിങ്ങല്‍ സ്വദേശി* (53)- ജൂണ്‍ 15 ന് ബഹ്‌റൈനില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, സ്രവപരിശോധനയില്‍ പോസിറ്റീവായി.

9. *ചങ്ങരോത്ത് സ്വദേശിനി* (33)- ജൂണ്‍ 19 ന് ഒമാനില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, സ്രവപരിശോധനയില്‍ പോസിറ്റീവായി.

10. *ഫറോക്ക് സ്വദേശി* (21)- ജൂണ്‍ 11 ന് ചെന്നൈയില്‍ നിന്ന്  ട്രാവലറില്‍ ഫറോക്കില്‍ എത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരിന്നു. കൂടെ വന്നവര്‍ പോസിറ്റീവ് ആയപ്പോള്‍ സ്രവപരിശോധന നടത്തി, പോസിറ്റീവായി. ഇപ്പൊള്‍ എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലാണ്

*രോഗമുക്തി നേടിയവര്‍*

എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന മാവൂര്‍ സ്വദേശി (26), നാദാപുരം സ്വദേശി (36), ചോമ്പാല സ്വദേശിനി (ഒരു വയസ്സ്), ചേളന്നൂര്‍ സ്വദേശിനി (22), കണ്ണൂര്‍ സ്വദേശി (44).

ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 206 ഉം രോഗമുക്തി നേടിയവര്‍ 95 ഉം ആയി. 

No comments