Breaking News

വിദേശ /അന്തര്‍ സംസ്ഥാന യാത്ര കഴിഞ്ഞെത്തുന്നവർ 14 ദിവസം റൂം ക്വാറന്റൈനിലും അതിന് ശേഷമുള്ള 14 ദിവസം വീടുകളില്‍ നിരീക്ഷണത്തിലും കഴിയണം: ജില്ലാ കളക്ടർ

അന്താരാഷ്ട്ര - അന്തര്‍ സംസ്ഥാന യാത്രക്കാരില്‍ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനുവേണ്ടി ആരോഗ്യവകുപ്പ് നിഷ്‌കർക്കിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ കർശനമായി പാലിക്കണം

അന്താരാഷ്ട്ര /അന്തര്‍ സംസ്ഥാന യാത്രകഴിഞ്ഞെത്തുന്നവരും രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം ഉള്ളവരും  നിര്‍ബന്ധമായും 14 ദിവസത്തെ റൂം    ക്വാറന്റൈനിലും തുടര്‍ന്നുളള 14 ദിവസം  വീടുകളില്‍ തന്നെ നിരീക്ഷണത്തിലും  തുടരേണ്ടതാണ്. വൈദ്യസഹായത്തിനും അത്യാവശ്യ കാര്യങ്ങള്‍ക്കുമല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല. വാര്‍ഡ് RRT യുടെ അനുമതിയോടെ മാത്രമേ അത്യാവശ്യകാര്യങ്ങള്‍ക്കായി  പുറത്തിറങ്ങാന്‍ പാടുള്ളൂ. വൈദ്യസഹായത്തിന് അനുമതിയുടെ ആവശ്യമില്ല. ഇക്കാര്യങ്ങള്‍ വാര്‍ഡ് RRT കള്‍ നിരീക്ഷണത്തിൽ ഉള്ളവർ മുൻകരുതൽ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.തദ്ദേശസ്വയം ഭരണ ആര്‍.ആര്‍.ടികള്‍ ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കേണ്ടതാണ്. ഇവിടങ്ങളില്‍ പോലീസ് സന്ദര്‍ശനത്തിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

https://chat.whatsapp.com/LhcO4O5p2WQ8LT5qkOEfO4

No comments