Breaking News

ഇന്നലെ കോവിഡ് സ്ഥിരീകരിച്ച ഒളവണ്ണ സ്വദേശിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. വീട്ടിലുള്ള 2 മക്കളുടെയും സ്രവം ഇന്ന് പരിശോധനക്ക് അയച്ചു





ഒളവണ്ണ: കോവിഡ് 19 സ്ഥിരീകരിച്ച നൂറ്റിമുപ്പതാമത്തെ വ്യക്തി ജൂൺ 4-ാം തീയതി ചെന്നൈയിൽ നിന്ന് എത്തിയ 46 വയസ്സുള്ള ഒളവണ്ണ സ്വദേശിയാണ്. ഇദ്ദേഹം ചെന്നൈയിൽ നിന്നും ടൂറിസ്റ്റ് ബസിൽ യാത്ര പുറപ്പെട്ട് ജൂൺ 4ന് ഉച്ചക്ക് ഒന്നരയോടെ പന്തീരാങ്കാവിൽ എത്തി ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോയി 2.00 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജൂൺ 7ന് ഫറോക് താലൂക്ക് ആശുപത്രിയിൽ സ്രവപരിശോധന നടത്തുകയും പോസിറ്റീവ് ആയതിനെ തുടർന്ന് ഇന്നലെ ആംബുലൻസിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോൾ ആരോഗ്യ നില തൃപ്തികരമാണ്.

റൂട്ട് മാപ്പ് താഴെ കൊടുക്കുന്നു.

No comments