Breaking News

ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് റോഡിന് കുറുകെയെടുത്ത ചാലുകള്‍ മഴപെയ്തപ്പോള്‍ ഗട്ടറുകളായി.. കുഴികള്‍ കോണ്‍ക്രീറ്റ് ചെയ്ത് മാതൃകയായി 'സേവന' പ്രവര്‍ത്തകര്‍


ഒളവണ്ണ: കമ്പിളിപ്പറമ്പ് - കാവില്‍ താഴം റോഡില്‍ ജപ്പാന്‍ കുടിവെള്ള പദ്ധയിയുടെ പൈപ്പിടല്‍ പ്രവര്‍ത്തികള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ റോഡിന്‍റെ സ്ഥിതി ദയനീയമാണ്.

ക്രോസ്സ് ലൈനിട്ട് പൈപ്പിട്ട സ്ഥലങ്ങളിലെ ചാലുകള്‍ മണ്ണിട്ട് നകത്തിയെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ചാലുകളെല്ലാം വലിയ ഗട്ടറുകളായി മാറിയത്. ഇതുമൂലം റോഡിലൂടെ യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്. റോഡിന്‍റെ അവസ്ഥ മനസ്സിലാക്കി മുന്നിട്ടിറങ്ങിയ സന്നദ്ധ സംഘടനായ 'സേവന കമ്പിളിപ്പറമ്പ്' പ്രവര്‍ത്തകരാണ് കുഴികള്‍ കോണ്‍ക്രീറ്റ് ചെയ്ത് മാതൃകയായത്.

No comments