Breaking News

കോഴിക്കോട് ജില്ലയിൽ ഇന്നലെ (20.06.2020) കോവിഡ്-19 സ്ഥിരീകരിച്ച 12 പേരുടെയും റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു.

കോഴിക്കോട് ജില്ലയില്‍ ഇന്നലെ (20.06.20) 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 196 ആയി. 

1. പോസിറ്റീവ് കേസ് 185 :
മേപ്പയ്യൂര്‍ സ്വദേശി (50 വയസ്സ്)- ജൂണ്‍ 9 ന് വിമാനമാര്‍ഗ്ഗം ഡല്‍ഹിയില്‍നിന്നു കൊച്ചിയിലെത്തി. ടാക്‌സിയില്‍ വീട്ടില്‍ വന്ന് നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 16ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആംബുലന്‍സില്‍ പേരാമ്പ്രയില്‍ എത്തിച്ച് സ്രവസാമ്പിള്‍ ശേഖരിക്കുകയും പോസിറ്റീവ് ആയതിനാല്‍എഫ്.എല്‍.ടി.സിയിലേക്ക് മാറ്റുകയും ചെയ്തു.

2, 3. പോസിറ്റീവ് കേസ് 186,187 :
പനങ്ങാട് സ്വദേശികളായ ദമ്പതികള്‍ (38, 30 വയസ്സ്)-  ഡല്‍ഹി രാജധാനി എക്‌സ്പ്രസില്‍ ജൂണ്‍ 19 ന് കോഴിക്കോട് എത്തി. രോഗലക്ഷണങ്ങളെതുടര്‍ന്ന് ആംബുലന്‍സില്‍  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

4. പോസിറ്റീവ് കേസ് 188 :
ഒഞ്ചിയം സ്വദേശി (65)- ജൂണ്‍ 15 ന് ഖത്തറില്‍ നിന്നു കണ്ണൂരിലെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 18ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

5. പോസിറ്റീവ് കേസ് 189 :
തലക്കുളത്തൂര്‍ സ്വദേശി (55)-  ജൂണ്‍ 12 ന് കുവൈത്തില്‍ നിന്നു കണ്ണൂരിലെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ വന്ന് വടകര കോറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 17ന്  സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനാല്‍ എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

6. പോസിറ്റീവ് കേസ് 190 :
അഴിയൂര്‍ സ്വദേശി (55)- ജൂണ്‍ 9 ന് ഖത്തറില്‍ നിന്നു   കണ്ണൂരിലെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ വന്ന് വടകര കോറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 17ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനാല്‍ എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

7  പോസിറ്റീവ് കേസ് 191 :
നന്മണ്ട സ്വദേശി (55)-  ജൂണ്‍ 9 ന് കുവൈത്തില്‍ നിന്നു   വിമാനമാര്‍ഗം കണ്ണൂരിലെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ വടകര കോറോണ കെയര്‍ സെന്ററില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 16ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനാല്‍ എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

8. പോസിറ്റീവ് കേസ് 192 :
ഏറാമല സ്വദേശി (24)-  ജൂണ്‍ 9 ന് ദോഹയില്‍ നിന്നു  വിമാനമാര്‍ഗം കണ്ണൂരിലെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ വടകര കോറോണ കെയര്‍ സെന്ററില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 17ന്  സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനാല്‍ എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

9, 10, 11, 12. പോസിറ്റീവ് കേസ് 193,194,195& 196 :
അത്തോളി സ്വദേശികളായ അമ്മയും (31) മൂന്ന് മക്കളും (രണ്ടും ആറും വയസ്സുള്ള പെണ്‍കുട്ടികളും 11 വയസ്സുള്ള ആണ്‍കുട്ടിയും)- മാതാപിതാക്കളും കുട്ടികളും അടങ്ങുന്ന കുടുംബം ജൂണ്‍ 11 ന് കുവൈത്തില്‍നിന്നു വിമാനമാര്‍ഗം കോഴിക്കോട് എത്തുകയും കുടുംബനാഥന് രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായിരുന്നു. ഇദ്ദേഹം സ്രവപരിശോധനയില്‍ പോസിറ്റീവായതിനെ തുടര്‍ന്ന് അവിടെ ചികില്‍സിലായിരുന്നു. അമ്മയും കുട്ടികളും വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. കുടുംബനാഥന്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇവരുടെ സ്രവം പരിശോധിക്കുകയും  പോസിറ്റീവ് ആയതിനാല്‍ എഫ്.എല്‍.ടി.സിയിലേക്ക് മാറ്റുകയും ചെയ്തു.

പന്ത്രണ്ടുപേരുടേയും റൂട്ട് മാപ്പ്‌ താഴെ:

No comments