കോഴിക്കോട് ജില്ലയില്‍ ഇന്ന് (22.06.20) 5 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 211 ആയി.
കോഴിക്കോട് ജില്ലയില്‍ ഇന്ന് (22.06.20) 5 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 211 ആയി.
പോസിറ്റീവായവരെല്ലാവരും വിദേശത്ത് ( ഖത്തർ - 4, സൗദി അറേബ്യ- 1) നിന്നും വന്നവരാണ്.
1. പോസിറ്റീവ് കേസ് 207 :
ജൂൺ 18നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ (IX 1374) ഖത്തറിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 30 വയസ്സുള്ള ആയഞ്ചേരി സ്വദേശിനിയാണ്. എയർപോർട്ടിൽ നിന്ന് പ്രൈവറ്റ് ടാക്സിയിൽ രാവിലെ 4 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു.
ജൂൺ 19ന് ആംബുലൻസിൽ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ജൂൺ 21ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്രവപരിശോധന നടത്തുകയും ചെയ്തു.ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ഇപ്പോൾ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.
2. പോസിറ്റീവ് കേസ് 208 :
ജൂൺ 15നുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ (6E 9638) ഖത്തറിൽ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 25 വയസ്സുള്ള നരിപ്പറ്റ സ്വദേശിയാണ്.വിമാനത്താവളത്തില്‍ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് എൻ ഐ ടിയിലെ കോവിഡ് കെയര്‍ സെന്ററില്‍ ആക്കി. അവിടെ നിന്ന് നിന്ന് പ്രൈവറ്റ് ടാക്സിയിൽ രാത്രി 10 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു.ജൂൺ 20ന് നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തി സ്രവപരിശോധന നടത്തി. ഇന്ന് ആംബുലൻസിൽ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. ഇപ്പോൾ ആരോഗ്യ നില തൃപ്തികരമാണ്.
3. പോസിറ്റീവ് കേസ് 209 :
ജൂൺ 10നുള്ള എയർ ഇന്ത്യ വിമാനത്തിൽ (AI 1930) സൗദിയിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 49 വയസ്സുള്ള കായക്കൊടി സ്വദേശിയാണ്.എയർപോർട്ടിൽ നിന്ന് പ്രൈവറ്റ് ടാക്സിയിൽ രാത്രി10 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു.ജൂൺ 20ന് നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തി സ്രവപരിശോധന നടത്തി. ഇന്ന് ആംബുലൻസിൽ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. ഇപ്പോൾ ആരോഗ്യ നില തൃപ്തികരമാണ്.
4, 5. പോസിറ്റീവ് കേസ് 210, 211 :
ജൂൺ 16നുള്ള എയർ ഇന്ത്യ വിമാനത്തിൽ (IX 1374) ഖത്തറിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 60, 54 വയസ്സുള്ള ഒളവണ്ണ സ്വദേശികളായ ദമ്പതികളാണ്.എയർപോർട്ടിൽ നിന്ന് ഇരുവരും പ്രൈവറ്റ് ടാക്സിയിൽ രാത്രി 10 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു.ജൂൺ 20ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന്
ഫറോക് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു സ്രവപരിശോധന നടത്തി.പിറ്റേ ദിവസം ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇപ്പോൾ ആരോഗ്യ നില തൃപ്തികരമാണ്.
ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 211 ഉം രോഗമുക്തി നേടിയവർ 103 ഉം ആയി, ചികിത്സക്കിടെ ഒരാൾ മരിച്ചു. ഇപ്പോൾ 107 കാഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുളളത്.
ഇന്ന് പുതുതായി വന്ന 880 പേർ ഉൾപ്പെടെ ജില്ലയിൽ 14809 പേർ നിരീക്ഷണത്തിൽ ഉണ്ട്.
No comments