ഒളവണ്ണ പഞ്ചായത്തിൽ രണ്ട് പേർക്ക് വീണ്ടും കോവിഡ് പോസിറ്റീവ്; ഇതോടെ രോഗബാധിതരുടെ എണ്ണം പത്തായി
ഒളവണ്ണ: ഇന്ന് ഒളവണ്ണ സ്വദേശികളായ രണ്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഒളവണ്ണയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്ത് ആയി.
ജൂൺ 16നുള്ള എയർ ഇന്ത്യ വിമാനത്തിൽ (IX 1374) ഖത്തറിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 60, 54 വയസ്സുള്ള ദമ്പതികളാണ്.എയർപോർട്ടിൽ നിന്ന് ഇരുവരും പ്രൈവറ്റ് ടാക്സിയിൽ രാത്രി 10 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു.
ജൂൺ 20ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഫറോക്ക് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു സ്രവപരിശോധന നടത്തി.പിറ്റേ ദിവസം ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇപ്പോൾ ആരോഗ്യ നില തൃപ്തികരമാണ്.
കോവിഡ് പോസിറ്റീവ് ആയ രണ്ടു പേരുടെയും റൂട്ട്മാപ്പ് ജില്ലാ ഭരണകൂടം പുറത്ത് വിട്ടു:
No comments