Breaking News

ഒളവണ്ണ പഞ്ചായത്തില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ അഞ്ചായി. ഇന്നലെ രോഗം സ്ഥിരീകരിച്ച 3 പേരുടെയും റൂട്ട് മാപ്പ് പുറത്ത് വിട്ടു


കോവിഡ് 19 സ്ഥിരീകരിച്ച നൂറ്റിനാലാമത്തെ വ്യക്തി മെയ്‌ 27നുള്ള എത്തിഹാദ് വിമാനത്തിൽ (EY 282) അബുദാബിയിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 22 വയസ്സുള്ള ഒളവണ്ണ സ്വദേശിയാണ്. എയർപോർട്ടിലെ മെഡിക്കൽ പരിശോധനക്ക് ശേഷം വിമാനത്താവളത്തില്‍ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ നടക്കാവിലുള്ള കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനിലാക്കി. ജൂൺ 4ന് സ്രവപരിശോധന നടത്തുകയും പോസിറ്റീവ് ആയതിനെ തുടർന്ന് ഇന്ന് ആംബുലൻസിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോൾ ആരോഗ്യ നില തൃപ്തികരമാണ്.

കോവിഡ് 19 സ്ഥിരീകരിച്ച നൂറ്റിഒമ്പതാമത്തെ വ്യക്തി ഈ മാസം 17-ാം തീയതി ചെന്നൈയിൽ നിന്ന് എത്തിയ 19 വയസ്സുള്ള പന്തീരാങ്കാവ് സ്വദേശിനിയാണ്. ഈ വ്യക്തി മെയ് 17 ന് ചെന്നെയില്‍ നിന്നും മറ്റു മൂന്നുപേരോടൊപ്പം സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്ത് പന്തീരാങ്കാവിലുള്ള വീട്ടിൽ എത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ജൂൺ 3 ന് ആംബുലൻസിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയും, ജൂൺ നാലിന് സ്രവ പരിശോധന നടത്തുകയും ചെയ്തു.  ഇന്ന് പോസിറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ഇപ്പോൾ കോഴിക്കോട്ടെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

കോവിഡ് 19 സ്ഥിരീകരിച്ച നൂറ്റിപതിമൂന്നാമത്തെ വ്യക്തി ഈ മാസം 17-ാം തീയതി ചെന്നൈയിൽ നിന്ന് എത്തിയ 49 വയസ്സുള്ള പന്തീരാങ്കാവ് സ്വദേശിനിയാണ്. ഈ വ്യക്തി മെയ് 17 ന് ചെന്നെയില്‍ നിന്നും മറ്റു മൂന്നുപേരോടൊപ്പം സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്ത് പന്തീരാങ്കാവിലുള്ള വീട്ടിൽ എത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ജൂൺ 3 ന് ആംബുലൻസിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയും, ജൂൺ നാലിന് സ്രവ പരിശോധന നടത്തുകയും ചെയ്തു. ഇന്ന് പോസിറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ഇപ്പോൾ കോഴിക്കോട്ടെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

ഇന്ന് 61 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 7147 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 7009 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 6868 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 138 പേരുടെ ഫലംകൂടി ലഭിക്കാനുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് പുതുതായി വന്ന 400 പേര്‍ ഉള്‍പ്പെടെ 8067 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 34,692 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 21 പേര്‍ ഉള്‍പ്പെടെ 142 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 92 പേര്‍ മെഡിക്കല്‍ കോളേജിലും 50 പേര്‍ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 22 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

ഇന്ന് വന്ന 23 പേര്‍ ഉള്‍പ്പെടെ ആകെ 2674 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 753 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 1872 പേര്‍ വീടുകളിലും 49 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 1073 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 126 പേര്‍ ഗര്‍ഭിണികളാണ്.

ഒളവണ്ണ പഞ്ചായത്തില് ഇന്നലെ രോഗം സ്ഥിരീകരിച്ച 3 പേരുടെ റൂട്ട്മാപ്പ് താഴെ:




No comments