Breaking News

കേരള പ്രവാസി കോപ്പറേറ്റീവ് സർവീസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി അസീസ് ഒളവണ്ണയെ തിരഞ്ഞെടുത്തു,

കേരള പ്രവാസി കോപ്പറേറ്റീവ് സർവീസ് KPCS  സംസ്ഥാന ഭാരവാഹികളായി ദാമോദരൻ പൂക്കോട്ടൂർ (പ്രസിഡന്റ്), അബ്ദുൽ അസീസ് ഒളവണ്ണ (ജനറൽ സെക്രട്ടറി), ഹുസൈൻ അകലാട് ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.  വൈസ് പ്രസിഡന്റ്മാരായി ബാവ ഒറ്റപ്പാലം, പ്രശാന്ത് പിണറായി , സിറാജ് ടി വൈ  കൊച്ചി എന്നിവരെയും, ജോയിന്റ് സെക്രട്ടറിമാരായി അഷ്‌റഫ്‌ അഹമ്മദ് , ഷർലി തോമസ് കൊച്ചി, ശ്രീജിത് എസ് ആലപ്പുഴ എന്നിവരെയും  കെപിസിഎസ് ഗ്ലോബൽ കമ്മിറ്റി അംഗീകരിച്ച പാനൽ കോർ കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷം ഗ്ലോബൽ ചെയർമാൻ ഫഹദ് നോർത്ത് കമ്മിറ്റി ഭാരവാഹികളെ  പ്രഖ്യാപിക്കുകയായിരുന്നു. പുതുതായി നിലവിൽ വന്ന സംസ്ഥാന കമ്മിറ്റിക്ക് കോർ കമ്മിറ്റി അംഗം സമദ് കൊളക്കാടൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഹമീദ് അഴിയൂർ ട്രഷറർ സലാഹുദ്ധീൻ കോരങ്ങാട് എന്നിവർ ആശംസകൾ നേർന്നു

No comments