Breaking News

വീഡിയോ ജേർണലിസ്റ്റ് റഫീഖ് തോട്ടുമുക്കത്തിന് അഭിനന്ദനപ്രവാഹം


കൊടിയത്തൂർ : റഫീഖ് തോട്ടുമുക്കം- ഈ പേര് ചിലർക്കെങ്കിലും സുപരിചിതമാണ്.

കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം സ്വദേശിയായ ഈ യുവ    വീഡിയോ ജേർണലിസ്റ്റിനെ 16 വർഷത്തോളമായി മുക്കം സി.ടി.വി യുടെ ക്യാമറ കണ്ണുകളുമായി നമ്മൾ പലർക്കും സുപരിചിതനാണ്.

രാഷ്ട്രീയ-മത നിറം നോക്കാതെ നിരവധി വാർത്തകൾ വർഷങ്ങളായി അധികൃതരുടെ മുൻപിലേക്ക് എത്തിക്കാൻ സഹായിച്ചിട്ടുണ്ട് ഈ മാധ്യമ പ്രവർത്തകൻ.

സത്യസന്ധമായ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ നിരവധി തവണ മർദ്ദനത്തിനും ഇരയായിട്ടുണ്ട് റഫീഖ്.

നമ്മുടെ നാട്ടിലെ നിരവധി വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങളിലേക്ക് എത്തിക്കുന്നതും റഫീഖ് തോട്ടുമുക്കം ആണ്. ഒട്ടുമിക്ക മലയാളം  ചാനലുകളുടെയും നാഷണൽ മീഡിയകളുടെയും മലയോരത്തെ ഏജൻസി ആയിട്ടും റഫീഖ് പ്രവർത്തിക്കുന്നുണ്ട്.

കഴിഞ്ഞ കുറേ വർഷങ്ങളായി നമ്മുടെ നാട്ടിലെ നിരവധി വാർത്തകൾ റഫീഖിന്റെ  ക്യാമറ കണ്ണുകളിലൂടെ പുറംലോകത്ത്  എത്തിക്കുക മാത്രമല്ല നിരന്തരം ഇടപെടലുകളിലൂടെ പരിഹാരം കാണാനും സാധിച്ചിട്ടുണ്ട്.


_അതിൽ എടുത്തു പറയേണ്ട ഒരു വാർത്തയാണ്_

_"മുലപ്പാൽ വിവാദം"._

_ഏതാണ്ട് 4 വർഷങ്ങൾക്ക് മുൻപ്  ആൾ ദൈവത്തിന്റെ അഭിപ്രായ പ്രകാരം പ്രസവിച്ച കുഞ്ഞിന് മുലപ്പാൽ നിഷേധിച്ച ഒരു പിതാവിൻറെ വാർത്ത  റഫീഖ് റിപ്പോർട്ട് ചെയ്തത്._

 _ഈ വാർത്ത ആ സമയത്ത് മലയാള ചാനലുകൾക്ക് പുറമെ ദേശീയ മാധ്യമങ്ങൾ അടക്കം ചർച്ചയായിരുന്നു._


_അതുപോലെ കഴിഞ്ഞ ദിവസം നമ്മുടെ കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് ഇടപ്പറ്റ ശ്രീകാന്തിന്റെ  മകൾ സ്നിഗ്ദയുടെ വാർത്തയും എടുത്തു പറയേണ്ടത് തന്നെയാണ്._


_സ്നിഗ്ദക്കും കുടുംബത്തിനും ഒരു വീടില്ല എന്നും   ഓൺലൈൻ പഠനം സാധ്യമല്ല എന്നും റഫീഖ് റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ സഹായ ഹസ്തവുമായി നിരവധി സ്ഥലത്തുനിന്നും വാഗ്ദാനങ്ങൾ ഒഴുകുകയായിരുന്നു._


 _മെഴുകുതിരി വെളിച്ചത്തിൽ പഠിച്ചിരുന്ന സ്‌നിഗ്‌ദയും അനിയനും  24 മണിക്കൂറിനുള്ളിൽ വൈദ്യുതി വെളിച്ചത്തിൽ പഠിക്കാൻ സാധിച്ചു._

_അതുപോലെ അച്ഛൻ പുറത്തേക്കു പോയാൽ പിന്നെ പഠിക്കാൻ ഫോൺ ഇല്ലാതെ ഇരുന്ന സ്നിഗ്ദക്ക് സ്മാർട്ട് ഫോൺ കിട്ടി, ടെലിവിഷനും എത്തി,വീട് വച്ചു നൽകാമെന്ന് ജനമൈത്രി പോലീസ്, പഠനം ഏറ്റെടുക്കാം,നിയമസഹായം നൽകാം എന്നല്ലാം വാഗ്ദാനങ്ങൾ നൽകി നിരവധി സുമനസ്സുകൾ മുന്നോട്ടുവന്നു._


_ഏതായാലും മാധ്യമ പ്രവർത്തകർക്കിടയിൽ പ്രത്യേകിച്ച് നമ്മുടെ മലയോരമേഖലയിൽ മാധ്യമ പ്രവർത്തനം   എങ്ങനെയാകണമെന്ന് കാണിച്ചു തന്നിരിക്കുകയാണ്  കുറഞ്ഞ കാലം കൊണ്ട് തന്നെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ റഫീഖ് തോട്ടുമുക്കം._

_റഫീഖ് തോട്ടുമുക്കത്തെ കുറിച്ച് കോഴിക്കോട് e.ന്യൂസ്‌ നൽകിയ ഒരു വാർത്ത ലിങ്കും ഇതോടൊപ്പം നൽകുന്നു._


https://youtu.be/dvFMrleb0Yo

No comments