പ്രവാസികളോടുള്ള കേരള സർക്കാരിന്റെ അവഗണനക്കെതിരെ പത്തൊമ്പതാം വാർഡ് മുസ്‌ലിം ലീഗ് കമ്മറ്റി നിൽപ്പു സമരം സംഘടിപ്പിച്ചു.
പ്രവാസികളോടുള്ള കേരള സർക്കാരിന്റെ അവഗണനക്കെതിരെ പത്തൊമ്പതാം വാർഡ് മുസ്‌ലിം ലീഗ് കമ്മറ്റി നിൽപ്പു സമരം സംഘടിപ്പിച്ചു.
കമ്പിളിപറമ്പ് അങ്ങാടിയിൽ നടന്ന പ്രതിഷേധ സമരം കുന്നമംഗലം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി സി. മരക്കാരുട്ടി ഉൽഘാടനം ചെയ്തു. വാർഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട് വെള്ളരിക്കൽ മുസ്തഫ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.എം. സൗദ, വാർഡ് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ടി.പി മുനീർ, പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി. അഫ്‌സൽ, അബ്ദുല്ലക്കോയ, കെ.ടി മുനീർ, സീറു, ലത്തീഫ്, പി നാസർ, സി സഫീർ, ഇല്യാസ് കെ.ടി, കരിമ്പനക്കൽ മരക്കാരുട്ടി, സി മുസ്തഫ, പൂളക്കൽ ഹബീബ് തുടങ്ങിയവർ സംബന്ധിച്ചു.
No comments