Breaking News

കുന്നത്തുപാലത്തെ പ്രളയ മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു യൂത്ത് ലീഗ് പ്രധിഷേധ സമരം നടത്തി

ഒളവണ്ണ : പ്രളയത്തിന്‍റെ അവശിഷ്ടങ്ങളായി വിവിധ ഭാഗങ്ങളില്‍ അടിഞ്ഞ് കൂടിയ മാലിന്യം മാങ്കാവ് കണ്ണിപറമ്പ് റോഡില്‍ കുന്നത്ത്‌പാലം പാലത്തിന്‍റെ സമീപത്തായി നിക്ഷേപിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും എടുത്ത് മാറ്റാത്ത പഞ്ചായത്ത് നടപടിയില്‍ പ്രതിഷേധിച്ച് ഒളവണ്ണ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ സമരം സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം സെക്രട്ടറി ടി പി എം സാദിക്ക് ഉദ്ഘാടനം ചെയ്തു.  കഴിഞ്ഞ വർഷം ആഗസ്റ്റ് മാസം ഉണ്ടായ  പ്രളയത്തിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ അടിഞ്ഞുകൂടിയ മാലിന്യം മാസങ്ങൾ വാർഡുകളിൽ കിടന്നതിനെ തുടർന്ന് പ്രതിഷേധം ഉണ്ടാവുകയും പിന്നീട് താൽകാലികമായി സ്വാകാര്യ വ്യക്തിയുടെ പറമ്പിലേക്ക് മാറ്റിയിടുകയും ചെയ്തു. മാസങ്ങൾ പിന്നിട്ടിട്ടും ദുർഗന്ധം വന്നു തുടങ്ങിയിട്ടും മാലിന്യം എടുത്തു മാറ്റാൻ ഭരണകൂടം തയ്യാറാവാത്തതനെ തുടര്‍ന്നാണ് യൂത്ത് ലീഗ് സമരം സംഘടിപ്പിച്ചത്. കാലവർഷ കാലത്തെ പകർച്ചവ്യാധികളിൽ നിന്ന് മുക്തരാവൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്ന സമയത്ത് മാലിന്യങ്ങള്‍ ഇത്തരത്തിൽ കൂട്ടിയിട്ടത് തീർത്തും അലംഭാവമാണെന്നും മാലിന്യങ്ങള്‍ ഉടനെ നീക്കം ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടുപ്പിക്കുമെന്നും യൂത്ത് ലീഗ് പ്രഖ്യാപിച്ചു. യൂത്ത് ലീഗ്  പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷനായ പരിപാടിയിൽ റഹൂഫ് എം, അഡ്വ ജുനൈദ് മൂർക്കനാട്, നിഷാദ് പി, ഷഫീഖ് എം, സി എം മുആദ്, നിദാൽ സി, എന്നിവർ പങ്കെടുത്തു. അഫ്സൽ ടി സ്വാഗതവും ഹല്ലാദ് എൻ പി നന്ദിയും പറഞ്ഞു.

No comments