Breaking News

ഒളവണ്ണ കമ്പിളിപ്പറമ്പ് വാര്‍ഡ് വീണ്ടും കണ്ടയ്മെന്‍റ് സോണില്‍; അതീവ ജാഗ്രതയില്‍ ഒളവണ്ണ പഞ്ചായത്ത്



ഒളവണ്ണ. ഒളവണ്ണ പഞ്ചായത്തിലെ കമ്പിളിപറമ്പ് വാര്ഡ് കണ്ടൈന്‍മെന്‍റ് സോണ്‍ ആയി ജില്ലാ കളക്ടര് പ്രഖ്യാപിച്ചു. കമ്പിളിപറമ്പ് കള്ളിക്കുന്ന് സ്വദേശിയായ ലോറി ഡ്രൈവര്‍ക്ക് ഇന്നലെ  കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇദ്ധേഹം സമൂഹത്തിലെ വിവിധ സ്ഥലങ്ങളില്‍ പോയതായും പലരുമായും ബന്ധപ്പെട്ടതായും ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥനത്തിലാണ് ഇന്ന് കളക്ടര്‍ കമ്പിളിപറമ്പ് കണ്ടൈന്‍മെന്‍റ് സോണ്‍ ആയി പ്രഖ്യാപിച്ചത്. 

ഈ വാര്‍ഡിലെ പൊതു പ്രവേശന റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിക്കും. അവശ്യ വസ്തുക്കളുടെ വിതരണത്തിനുള്ള വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല. അടിയന്തിര വൈദ്യ സഹായത്തിനല്ലാതെ ഈ വാര്‍ഡിലുള്ളവര്‍ പുറത്തെക്ക് സഞ്ചരിക്കുന്നതും പുറത്തുള്ളവര്‍ ഈ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഭക്ഷ്യ അവശ്യ വസ്തുക്കള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഭക്ഷ്യ അവശ്യ വസ്തുക്കള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ രാവിലെ 8.00 മുതല്‍ വൈകീട്ട് 5.00 മണി വരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ.

ഒളവണ്ണ പത്തൊമ്പതാം വാര്‍ഡിന് പുറമേ കോഴിക്കോട് കോര്‍പ്പറേഷനിലെ 56 ചക്കുംകടവ്, 62 മൂന്നാലിങ്കല്‍, 66 വെള്ളയില്‍ വാര്‍ഡുകളും കണ്ടൈന്‍മെന്‍റ് സോണ്‍ ആയി കോഴിക്കോട് കളക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

No comments