കോവിഡ്-19 കണ്ടയ്ന്മെന്റ് സോണായ ഒളവണ്ണ കമ്പിളിപറമ്പിലേക്കുള്ള റോഡുകൾ അടച്ചു.
കോവിഡ്-19 കണ്ടയ്ന്മെന്റ് സോണായ ഒളവണ്ണ കമ്പിളിപറമ്പിലേക്കുള്ള റോഡുകൾ അടച്ചു.
ഒളവണ്ണ: കോവിഡ് രോഗം സ്ഥിരീകരിച്ച ഒളവണ്ണ കളിക്കുന്നു സ്വദേശിയായ ഡ്രൈവർ പലരുമായും സമ്പർക്കത്തിൽ ഏർപ്പെട്ടതിനാൽ കണ്ടയിമെന്റ് സോണായി പ്രഖ്യാപിച്ച കമ്പിളിപറമ്പിലേക്കുള്ള റോഡുകൾ പോലീസ് അടച്ചു.
കമ്പിളിപറമ്പിലേക്കുള്ള പ്രധാന റോഡുകളുടെ വാർഡ് തല അതിർത്തികളായ നഗത്തുംപാടം, ഇടിയാട്ടിൽ - കയറ്റി റോഡ്, മരക്കാർ ബാസ്റ്റോപ്പ്- കയറ്റി റോഡ്, പലത്തുംകണ്ടി പാലം, കമ്പിളിപറമ്പ് - കയറ്റി റോഡ്, കളിക്കുന്നു എന്നീ റോഡുകൾ പൂർണമായും അടച്ചു.
കമ്പിളിപറമ്പ് വാർഡിലെ അവശ്യ സേവനങ്ങൾ ഒഴികെയുള്ള മുഴുവൻ കടകളും അടപ്പിച്ചു.
നല്ലളം പോലീസ് എസ്.ഐ ധനീഷ്, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ മജീദ്, പോലീസ് ഉദ്യോഗസ്ഥർ, വാർഡ് മെമ്പർ പിഎം സൗദ, വാർഡ് ആർ.ആർ.ടി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
No comments