Breaking News

കൊറോണയുടെ മറവിൽ പെരുകുന്ന വ്യാജ ധനസഹായ വാർത്തകൾ... അക്ഷയ കേന്ദ്രങ്ങളുടെയും സർക്കാരിന്റെയും ലോഗോ ഉപയോഗിച്ചു വ്യാപക പ്രചാരണം... നടപയെടുക്കാൻ ഐ.ടി വകുപ്പ്..

കൊറോണയുടെ മറവിൽ പെരുകുന്ന വ്യാജ ധനസഹായ വാർത്തകൾ... അക്ഷയ കേന്ദ്രങ്ങളുടെയും സർക്കാരിന്റെയും ലോഗോ ഉപയോഗിച്ചു വ്യാപക പ്രചാരണം... നടപയെടുക്കാൻ ഐ.ടി വകുപ്പ്..

● കോവിഡ്-19: പ്രധാനമന്ത്രി യുടെ സ്‌കീം എന്ന രീതിയിൽ വിദ്യാർത്ഥികൾക്ക് 10000, 15000, 40000, 4000 രൂപയുടെ ധനസഹായം/ സ്‌കോളർഷിപ്പ് എന്നിങ്ങനെയാണ് വ്യാജ വാർത്തകൾ പെരുകുന്നത്.

● അക്ഷയ കേന്ദ്രത്തിന്റെ ലോഗോയോട് കൂടി പ്രചരിക്കുന്ന ചിത്രങ്ങൾ കിട്ടിയവരൊക്കെ സത്യമാണെന്ന് കരുതി ഫോർവെർഡ് ചെയ്തതും വ്യാജ വാർത്ത വ്യാപകമായി പ്രചരിക്കാൻ കാരണമായി.

● ഇല്ലാത്ത സ്‌കോളർഷിപ്പുകളെ അന്വേഷിച്ചു അക്ഷയ കേന്ദ്രങ്ങളിൽ വലിയ തിരക്കാണ്.

ഈ സാഹചര്യത്തിലാണ് ഇത്തരം വ്യാജ വാർത്തകളിൽ ജനങ്ങൾ വഞ്ചിതരാവരുതെന്നും ഇങ്ങനെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടികൾ എടുക്കുമെന്ന മുന്നറിയിപ്പുമായി കേരള സ്റ്റേറ്റ് ഐടി മിഷൻ മുന്നോട്ട് വന്നത്.

No comments