ഉപജില്ലാ ഓഫീസുകൾക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധ സമരം നടത്തി
കുന്ദമംഗലം: ഒരു കാലത്ത് കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉൾപ്പെടെ വിവര - ശാസ്ത്ര സാങ്കേതിക വിദ്യക്കെതിരെ സമരം ചെയ്തവർ ഇക്കാലത്ത് അതിൻ്റെ വക്താക്കളായി മാറുന്നത് കാണുമ്പോൾ കോൺഗ്രസ് പ്രവർത്തകർക്കും നാട്ടുകാരും അത്ഭുത മുളവാക്കുന്നുവെന്ന് മുൻ ഡി സി സി പ്രസിഡണ്ട് കെ.സി. അബു പറഞ്ഞു. പിണറായി സർക്കാർ വേണ്ടത്ര മുന്നൊരുക്കമില്ലാതെ നടത്തിയ ഓൺലൈൻ വിദ്യാഭ്യാസ നയത്തിൽ പഠന സൗകര്യം ലഭിക്കാതെ മലപ്പുറത്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കുന്ദമംഗലം - പെരുവയൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലാ കാര്യാലയത്തിനു മുമ്പിൽ നടത്തിയ ധർണാ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. നാട്ടിലെ കള്ളുകുടിയന്മാർക്ക് മദ്യം ലഭിക്കുന്നതിനു വേണ്ടി രണ്ടാഴ്ചയിലധികമായി മുന്നൊരുക്കം നടത്തിയാണ് ആപ്പ് തയ്യാറാക്കിയത്. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനേക്കാൾ നാട്ടിൽ സുലഭമായി മദ്യം ലഭിക്കുന്നതിൽ താല്പര്യം കാണിച്ച സർക്കാരാണിത്. പണ്ട് കുടിയാന്മാർക്ക് വേണ്ടി പ്രവർത്തിച്ചു എന്നവകാശപ്പെടുന്ന സി പി എം ഇപ്പോൾ കുടിയന്മാരുടെ രക്ഷകരായി അവതരിച്ചിക്കുകയാണെന്നും അബു അഭിപ്രായപ്പെട്ടു. കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി. കേളു ക്കുട്ടി അധ്യക്ഷനായിരുന്നു. ഡി സിസി ജനറൽ സെക്രട്ടറിമാരായ ദിനേശ് പെരുമണ്ണ, വിനോദ് പടനിലം, ഇടക്കനി അബ്ദുറഹിമാൻ, പെരുവയൽ ബ്ലോക്ക് കോൺഗ്രസ്.പ്രസിഡണ്ട് എ .ഷിയാലി, രവികുമാർ പനോളി, പി.ഷൗക്കത്തലി, എ.ഹരിദാസൻ, ബാബു നെല്ലൂളി, പ്രസംഗിച്ചു. ടി.കെ. വേലായുധൻ അരയങ്കോട്, എൻ. അബൂബക്കർ ടി.പത്മാക്ഷൻ, സി.പി. രമേശൻ, ചന്ദ്രൻ മേപ്പറ്റ നേതൃത്വം നൽകി.
No comments