പെൻഷൻ മസ്റ്ററിംഗ്: അവസാന തിയ്യതി വീണ്ടും നീട്ടി. ജൂലായ് 22 വരെ അക്ഷയ കേന്ദ്രം വഴി രജിസ്റ്റർ ചെയ്യാം
കാരണങ്ങളാൽ പെൻഷൻ മസ്റ്ററിങ് ചെയ്യാൻ സാധിക്കാത്ത പെൻഷൻ അർഹതയുള്ള ഗുണഭോക്താക്കൾക്ക് 2020 ജൂലൈ 22 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്താൻ വീണ്ടും അവസരം.
ഗുണഭോക്താക്കൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് സംരംഭകർ ഉറപ്പുവരുത്തേണ്ടതും , മസ്റ്ററിങ്ങിനായി പ്രത്യകം കൌണ്ടർ സജ്ജീകരിക്കേണ്ടതും ആണെന്ന് അക്ഷയ സ്റ്റേറ്റ് ഓഫീസിൽ നിന്നും അറിയിച്ചു.
സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗു ണഭോക്താക്കൾക്ക് ബയോമെട്രിക് മസ്റ്ററിങ്ങിനായി 2020 ഫെബ്രുവരി 15 വരെ സമയം അനുവദിച്ചിരുന്നു . എന്നാൽ വിവിധ കാരണങ്ങളാൽ ഈ കാലയളവിൽ മസ്റ്റർ ചെയ്തിട്ടില്ലാത്ത , പെൻഷൻ അർഹതയുളള ഗുണഭോക്താക്കൾക്ക് 2020 ജൂൺ 29 മുതൽ ജൂലൈ 15 വരെ സംസ്ഥാനത്തെ വിവിധ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിന് വീണ്ടും അനുമതി നൽകിയിരുന്നു. ഫിനാൻസ് വകുപ്പ് തിയ്യതി ജൂലൈ 22 വരെയാക്കി നീട്ടിയിട്ടുണ്ട്.
No comments