ജില്ലയിൽ ദ്രുതകർമ്മ സമിതികളുടെപ്രവർത്തനം സജീവമാക്കും: കളക്ടർ
കോഴിക്കോട്: ജില്ലയിൽ കോവിഡ് 19 നെതിരെയുള്ള ജാഗ്രത ശക്തമാക്കുനതിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള വാർഡ് തല ദ്രുതകർമ്മ സമിതികളുടെ ( ആർ.ആർ.ടി) പ്രവർത്തനം കൂടുതൽ സജീവമാക്കാൻ ജില്ലാ കലക്ടർ എസ്. സാംബശിവറാവു നിർദ്ദേശം നൽകി. സംഘങ്ങളുടെ പ്രവർത്തനങ്ങളിലേക്കായി കൂടുതൽ ജീവനക്കാരെ അനുവദിക്കും. തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള യോഗങ്ങളിൽ വില്ലേജ് ഓഫീസർമാർ പങ്കെടുക്കും.
No comments