Breaking News

കണ്ടയ്ന്മെന്റ് സോണുകളിൽ അക്ഷയ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകി ജില്ലാ കളക്ടർ ഉത്തരവിറക്കി




കോവിഡ്-19 രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായി ജില്ലയിലെ വിവിധ വാര്‍ഡുകളും ചില പഞ്ചായത്തുകള്‍ മുഴുവനായും കണ്ടയ്ന്മെന്റ് സോണുകളാക്കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു നിയനന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ കണ്ടയ്ന്മെന്റ് സോണില്‍ പെട്ട അക്ഷയ കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയായിരുന്നു.

എന്നാൽ ഹയര്‍ സെക്കണ്ടറി പ്രവേശനം തുടങ്ങിയ അടിയന്തര സേവനങ്ങൾക്ക് തടസ്സം നേരിടാതിരിക്കാൻ അക്ഷയ കേന്ദ്രങ്ങള്‍ നിയന്ത്രണങ്ങളോടെ കണ്ടയ്ന്മെന്റ് സോണുകളിലും തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നൽകികൊണ്ട് ജില്ലാ കളക്ടർ സാംബശിവ റാവു ഐഎഎസ് ഉത്തരവിറക്കി.

No comments