Breaking News

അമ്പിലോളിയിൽ വീടിനോട് ചേർന്ന് കരിങ്കല്ല് കെട്ടിന് ഇടയിൽ നിന്നും ഏകദേശം മൂന്നര മീറ്റർ നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി


പെരുമണ്ണ :പുത്തൂർമഠം അമ്പിലോളി യിൽ കണ്ണഞ്ചേരി പുത്തൂർ ഗിരീഷ് കുമാറിന്റെ വീടിനോട് ചേർന്ന് കരിങ്കല്ല് കെട്ടിന് ഇടയിൽ നിന്നും ഏകദേശം മൂന്നര മീറ്റർ നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി. മഠത്തിൽ അബ്ദുൾ അസീസിൻ്റെ നേതൃത്വത്തിലുള്ള രണ്ടരമണിക്കൂർ നീണ്ട പ്രയത്നത്തിന് ശേഷമാണ് കെട്ടുപൊള്ളിച്ച്  പെരുമ്പാമ്പിനെ പിടികൂടാനായത്. നാണിയാട്ട് പരിക്കുട്ടി, കത്താലാട്ട് സിൽജിത്ത്, നാണിയാട്ട് ജിജു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പെരുമ്പാമ്പിനെ ചാക്കിലാക്കി മാത്തോട്ടം വനശ്രീക്ക് കൈമാറി.



No comments