ഇന്നറിയാൻ.... ജില്ലാ വാർത്തകൾ
■ കൗണ്‍സിലിംഗ് സൈക്കോളജി സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാം: തീയതി ദീര്‍ഘിപ്പിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്‌സിന് അപേക്ഷിക്കുന്നതിനുളള തീയതി ദീര്‍ഘിപ്പിച്ചു.
സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. കോണ്‍ടാക്ട് ക്ലാസ്സുകളും ഇന്റേണ്‍ഷിപ്പും, പ്രോജക്ട് വര്‍ക്കും പഠനപരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. കോഴ്‌സില്‍ ചേരുന്നതിന് ഉയര്‍ന്ന പ്രായപരിധിയില്ല. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31. ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ബാലുശ്ശേരിയിലെ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ : 9961436398, 9656284286.
വിശദവിവരം www.srccc.in ലഭിക്കും.
■ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനം: ജില്ലയില്‍ ആക്റ്റീവ് ഡിറ്റക്ഷന്‍ ആന്റ് റെഗുലര്‍ സര്‍വലന്‍സ് പരിപാടിക്ക് തുടക്കം
കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനുള്ള ആക്റ്റീവ് കേസ് ഡിറ്റക്ഷന്‍ ആന്റ് റെഗുലര്‍ സര്‍വലന്‍സ് പരിപാടിക്ക് ജില്ലയില്‍ തുടക്കമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ വിജയകരമായി നടപ്പാക്കിയ 'അശ്വമേധം'പരിപാടിയുടെ തുടര്‍ച്ചയായാണ് എ.സി.ഡി ആന്റ് ആര്‍.എസ്.
കുഷ്ഠരോഗ ലക്ഷണങ്ങളെ കുറിച്ച് ശരിയായ അറിവില്ലാത്തതിനാല്‍ നേരത്തെ കണ്ടെത്തി വൈദ്യസഹായം തേടാതിരിക്കുകയും സമൂഹത്തില്‍ രോഗ വ്യാപന സാധ്യതയുണ്ടാക്കുകയും ചെയ്യുന്ന വ്യക്തികളെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടെത്തി രോഗ നിര്‍ണ്ണയം ഊര്‍ജ്ജിതപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. രോഗം നിര്‍ണ്ണയിക്കപ്പെട്ടാല്‍ മള്‍ട്ടി ഡ്രഗ് തെറാപ്പി എന്ന നൂതന ചികിത്സാ രീതിയിലൂടെ രോഗമുക്തി ഉറപ്പു വരുത്തുകയും സമൂഹത്തില്‍ രോഗവ്യാപനത്തിന്റെ അവസാന കണ്ണിയെയും ഇല്ലാതാക്കി സമ്പൂര്‍ണ്ണ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനമെന്ന ലക്ഷ്യം കൈവരിക്കുകയുമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ഇതിനായി ആയിരം ജനസംഖ്യക്ക് പ്രത്യേക പരിശീലനം ലഭിച്ച ഒരു പുരുഷ സന്നദ്ധ പ്രവര്‍ത്തകനും ഒരു വനിത സന്നദ്ധ പ്രവര്‍ത്തകയും അടങ്ങിയ സംഘം ആറു മാസക്കാലയളവില്‍ നിരന്തരം വീടുകള്‍ സന്ദര്‍ശിച്ച് എല്ലാ അംഗങ്ങളെയും പരിശോധനക്ക് വിധേയമാക്കും. നിറം മങ്ങിയതും സ്പര്‍ശനശേഷി നഷ്ടമായതോ കുറഞ്ഞതോ ആയ പാടുകള്‍, കൈകാലുകളില്‍ മരവിപ്പ്, നാഡികളില്‍ തടിപ്പും വേദനയും, വേദനയില്ലാത്ത വ്രണങ്ങള്‍, കണ്‍പോളകള്‍ അടക്കാന്‍ കഴിയാതാകുക, ചെവിക്കുടയില്‍ കുരുക്കള്‍ വന്ന് തടിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ കുഷ്ഠ രോഗമായേക്കാം. 2020 ല്‍ ജില്ലയില്‍ 8 രോഗികളെ പുതുതായി കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ 47 രോഗികള്‍ ചികിത്സയിലുണ്ട്. കുഷ്ഠരോഗം വായുവിലൂടെ പകരുന്ന പകര്‍ച്ചവ്യാധിയായതിനാല്‍ രോഗ പകര്‍ച്ചക്കുള്ള സാധ്യത പരിഗണിച്ച് മുഴുവന്‍ ജനങ്ങളും ഈ സര്‍വെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
■ വെസ്സല്‍ മോണിറ്ററിംഗ് സിസ്റ്റം: അപേക്ഷ ക്ഷണിച്ചു
യന്ത്രവല്‍കൃത മത്സ്യബന്ധനയാനങ്ങള്‍ക്ക് വെസ്സല്‍ മോണിറ്ററിംഗ് സിസ്റ്റം നല്‍കുന്നതിനായി എഫ.്‌ഐ.എം.എസില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതും രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളിയായതുമായ യാന ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന യന്ത്രവല്‍കൃത മത്സ്യബന്ധനയാനങ്ങളുടെ ഐഡന്റിറ്റി നിര്‍ണ്ണയിക്കല്‍, ജി.പി.എസ് സ്ഥാനം, കോഴ്‌സ്, വേഗത എന്നിവ ഉള്‍പ്പെടെ മത്സ്യബന്ധനവും അനുബന്ധ പ്രവര്‍ത്തനങ്ങളും ഉപഗ്രഹാധിഷ്ഠിതമായി നിര്‍ണ്ണയിക്കുന്നതിന് ഉതകുന്നതരത്തിലുള്ള വെസ്സല്‍ മോണിറ്ററിംഗ് സിസ്റ്റം ഘടിപ്പിക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ആകെ തുകയുടെ 75% സര്‍ക്കാര്‍ വിഹിതം, 25% ഗുണഭോക്തൃ വിഹിതവുമാണ്. ഗുണഭോക്തൃ വിഹിതം 2,750 രൂപയാണ്. അപേക്ഷ ഫോറം ബേപ്പൂര്‍, കോഴിക്കോട്, കൊയിലാണ്ടി, വടകര മത്സ്യഭവനുകള്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 25 നകം അതത് മത്സ്യഭവനുകളില്‍ അനുബന്ധ രേഖകളും, 2750 രൂപയും സഹിതം സമര്‍പ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
കൂടുതല്‍ കാര്യങ്ങള്‍ക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസ്, കോഴിക്കോട് 0495 2383780, ഫിഷറീസ് സ്റ്റേഷന്‍ ബേപ്പൂര്‍ 04952414074, കോഴിക്കോട്, ബേപ്പൂര്‍ മത്സ്യഭവന്‍ 8129339882, കൊയിലാണ്ടി മത്സ്യഭവന്‍ 9946405467, വടകര മത്സ്യഭവന്‍ 9496252392.
■ ഓണ്‍ലൈന്‍ മീറ്റിങ്ങ് ഇന്ന്
ഓണക്കാലത്ത് ഭക്ഷ്യ അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും വിപണിയില്‍ ആവശ്യമായ ഇടപെടല്‍ നടത്താനും കോഴിക്കോട് ജില്ലയിലെ സിവില്‍ സപ്ലൈസ് വകുപ്പ്, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ മീറ്റിങ്ങ് ഇന്ന് (ജൂലൈ 17) ഉച്ചയ്ക്ക് 2.30 മണിക്ക് ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
No comments