യൂത്ത് ലീഗ് നിൽപ്പു സമരം നടത്തി
കമ്പിളിപ്പറമ്പ് :ജുമുഅക്ക് അനുമതി നിഷേധം ന്യൂനപക്ഷ കോച്ചിംഗ് സെൻററുകൾ അടച്ചു പൂട്ടൽ വ്യാപാരസ്ഥാപനങ്ങൾക്ക് അനാവശ്യ നിയന്ത്രണം ഇന്ധന വില വർധനവ് വാക്സിൻ വിതരണത്തിലെ അപാകത തുടങ്ങി കേന്ദ്ര കേരള സർക്കാറുകളുടെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ ഇന്ന് യൂനിറ്റ് തലത്തിൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത നിൽപ്പ് സമരം കമ്പിളിപ്പറമ്പ് ശാഖയിൽ കെ.ടി മുനീർ സാഹിബ് ഉദ്ഘാടനം ചെയ്യുകയും നിഷാദ് സാഹിബ് മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. പരിപാടിയിൽ സഫ്‌വാൻ സ്വാഗതവും അഷ്‌റഫ അധ്യക്ഷ പ്രസംഗവും നടത്തി നിയാസ് ,ഇല്യാസ് ,ഫഹദ് ,ഇർഷാദ് , റഹീം ,അഫ്‌സൽ ,സലീം കെ ടി എന്നിവർ പങ്കെടുത്തു
No comments