Breaking News

ഫിഫ ലോകകപ്പിൽ ഡിസൈനറായി ഒളവണ്ണ സ്വദേശി ഫഹദ്

ഒളവണ്ണ: അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ഫു ട്ബോൾ ലോകകപ്പിൽ തന്റെതായ മുദ്ര പതിപ്പിക്കാനൊരുങ്ങുകയാണ് ഒളവണ്ണ സ്വദേശി ഫഹദ് അലി (30).
ലോകകപ്പിനോടനുബന്ധിച്ചു പുറത്തിറക്കുന്ന 2 ആഡംബര ഉൽപന്നങ്ങൾ ഡിസൈൻ 
ചെയ്തിരിക്കുന്നത് ഫഹദാണ്.
കൂടാതെ ലോകകപ്പിനായി 
ആഗോളതലത്തിൽ തിരഞ്ഞടുക്കപ്പെട്ട 400 ഫാൻ ലീഡേഴ്സിലും ഫഹദ് ഇടം കണ്ടത്തിയിട്ടുണ്ട്. 8 വർഷമായി 
ദോഹയിൽ ബാൻഡ് ഡി സൈനറായി ജോലി ചെയ്യുകയാണു ഫഹദ്.
ഖത്തറിലെ മ്യൂസിയം ഓഫ് 
ഇസ്ലാമിക് ആർട്ടും ബ്ലൂ സലോൺ ഗ്രൂപ്പുംചേർന്നു നടത്തിയ ഡിസൈൻ മത്സരത്തിലാണു ഫഹദ് വിജയിച്ചത്.
10000 ഖത്തർ റിയാൽ
സമ്മാനമായി (2 ലക്ഷം രൂപ) ലഭിച്ചു.

ലോകകപ്പിനോടനുബന്ധിച്ച് ആഡംബര ഉൽപന്നങ്ങൾ പുറത്തിറക്കാൻ രാജ്യാന്തര ഫു
ട്ബോൾ സംഘടന  (ഫിഫ) അനുമതി നൽ
കിയിരിക്കുന്നത് ബ്ലസലോൺ ഗ്രൂപ്പിനാണ്. ഇതു
മായി ബന്ധപ്പെട്ടാണു വിവിധ ഉൽപന്നങ്ങളുടെ ഡിസൈൻ ക്ഷണിച്ചത്.
ഖത്തർ ലോകകപ്പ് ലോഗോയുമായും ബാൻഡിങ്ങുമായും ബന്ധപ്പെടുത്തിയായിരു 
ന്നു ഡിസൈൻ. മടക്കാവുന്ന ബാഗ്, മെഴുകുതിരി എന്നിവ യുടെ ഡിസൈനാണു ഫഹദിനെ വിജയിയാക്കിയത്. മത്സര 
ത്തിൽ വിജയിച്ച ഏക ഇന്ത്യ 
ക്കാരനാണു  ഫഹദ്. 

ഫഹദ് ഡിസൈൻ ചെയ്ത ഉൽപന്നങ്ങൾ അടു
ത്തവർഷം കമ്പനി പുറത്തിറക്കും.
ഇതു കൂടാതെ ലോകകപ്പിന്റെ ഫാൻ ലീഡറാ
യും ഫഹദ് പവർത്തിക്കുന്നു. ഇതിനായി വിവിധ രാജ്യങ്ങളിൽ നിന്ന് ഫിഫ തിരഞ്ഞെടുത്ത 400
പേരിലൊരാളാണുഫഹദ്. ലോകകപ്പുമായി ബന്ധപ്പെട്ട ഫിഫയുടെ നിർദേശങ്ങൾ പ്രചരിപ്പിക്കുക, മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന കാണികളെ സഹായിക്കുക തുടങ്ങിയവയാണ് ഫാൻ ലീഡറുടെ ചുമതല.

2018ൽ റഷ്യയിൽ നടന്ന ലോകകപ്പ് ഫഹദ് കാണാൻ പോയിരുന്നു. തുടർന്നു ഫിഫയുടെ വെബ്സൈറ്റിൽ അപേക്ഷ നൽകുകയും അഭിമുഖം വഴി തിരഞ്ഞെടുക്കപ്പെടുകയു
മായിരുന്നു. 
ഒളവണ്ണ കമ്പിളിപ്പറമ്പ് വാർഡ് മുസ്‌ലിം ലീഗ് സെക്രട്ടറിയായി ദീർഘകാലം സേവനമനുഷ്ഠിച്ച പരേതനായ കെ.ടി. അലിയുടെയും , സുഹ്റാബിയുടെയും മകനാണ് ഫഹദ്. ഭാര്യ: നേഹ ഫാത്തിമ. 

No comments