● സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സംരംഭകർക്കും പരിശീലനം ● വിദ്യാഭ്യാസ ഗ്രാന്റിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു● വെബിനാര്‍ നടത്തി● ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി - സ്‌പോട്ട് അഡ്മിഷന്‍ 22 ന്● പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
● സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സംരംഭകർക്കും പരിശീലനം
● വിദ്യാഭ്യാസ ഗ്രാന്റിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു
● വെബിനാര്‍ നടത്തി
● ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി - സ്‌പോട്ട് അഡ്മിഷന്‍ 22 ന്
● പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സംരംഭകർക്കും പരിശീലനം
സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു വര്‍ഷത്തിനുള്ളില്‍ സംരംഭം തുടങ്ങിയവര്‍ക്കും വ്യവസായവാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ്പ് ഡെവലപ്‌മെന്റ് 10 ദിവസത്തെ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. കളമശ്ശേരിയിലുള്ള കെഐഇഡി ക്യാമ്പസില്‍ നവംബര്‍ എട്ട് മുതല്‍ 18 വരെ നടത്തുന്ന പരിശീലന പരിപാടിയിൽ അഹമ്മദാബാദിലെ എന്റര്‍പ്രെന്യൂര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നുള്ള പരിശീലകരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പങ്കെടുക്കാം. 23,400 രൂപ ഫീസ് ഉള്ള ഈ പരിശീലനം കോവിഡിന്റെ പശ്ചാത്തലത്തില്‍ വനിതകള്‍, ഒ.ബി.സി, എസ്‌സി/എസ്.ടി, എക്‌സ് സര്‍വ്വീസ് വിഭാഗത്തില്‍ പെടുന്നവര്‍ക്ക് സൗജന്യമായും ജനറല്‍ വിഭാഗത്തില്‍ പെടുന്ന പുരുഷന്മാര്‍ക്ക് 200 രൂപ മാത്രം ഫീസ് ഈടാക്കിയും ലഭ്യമാക്കും. പ്രോഗ്രാമിനെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷഫോമിനും www.kied.info സന്ദർശിക്കുക. ഫോൺ: 7012376994
വിദ്യാഭ്യാസ ഗ്രാന്റിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ വരിക്കാരായ മേജര്‍ ഫാക്ടറി, മൈനര്‍ ഫാക്ടറി, പ്ലാന്റേഷന്‍, കോ-ഓപ്പറേറ്റീസ് സൊസൈറ്റി, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമല്ലാത്ത മോട്ടോര്‍ തൊഴിലാളികള്‍ എന്നിവരുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തെ വിദ്യാഭ്യാസ ഗ്രാന്റിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഈ അധ്യയനവര്‍ഷം 8,9,10, പ്ലസ് വണ്‍, ബിരുദം, ബിരുദാനന്തരബിരുദം, എം.എസ്.ഡബ്ല്യൂ, എം.എസ്.സി,. ബി.എഡ്, പ്രൊഫഷണല്‍ കോഴ്‌സുകള്‍ പാരാമെഡിക്കല്‍ കോഴ്‌സ്, എന്‍ട്രന്‍സ് കോച്ചിംങ്, സിവില്‍ സര്‍വ്വീസ് കോച്ചിംങ്, എന്നിവയ്ക്ക് പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. മുന്‍ വര്‍ഷം ഗ്രാന്റ് ലഭിച്ചവര്‍ പുതുക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷകന്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ മാതൃക വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ശേഷം ഡിസംബര്‍ 20 നകം www.labourwelfarefund.in ല്‍ അപേകഷിക്കണം. ഫോണ്‍ : 0495 2372480.
കൈ കഴുകാം, നല്ല ആരോഗ്യ ശീലം കൈമാറാം
ലോക കൈകഴുകല്‍ ദിനം ഒക്ടോബര്‍ 15
കോവിഡ് -19 കാരണം വിറങ്ങലിച്ചു നിന്ന ലോകം പതുക്കെ പുതിയ ജീവിത ക്രമത്തിലേക്ക് കടന്നു വരുമ്പോഴാണ് ഇപ്രാവശ്യത്തെ കൈ കഴുകല്‍ ദിനം കടന്നു വന്നത്.
കോവിഡ് സൃഷ്ടിച്ച ഭീതിതമായ അന്തരീക്ഷത്തില്‍ വ്യക്തിശുചിത്വം പൂര്‍ണ്ണമായും പാലിക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നിത്യ ജീവിതത്തില്‍ നിസ്സാരവല്‍ക്കരിക്കാന്‍ സാധ്യതയുള്ള പ്രവര്‍ത്തിയാണ്
ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന രീതിയിലുള്ള കൈകഴുകല്‍.
2008 മുതലാണ് ലോക കൈ കഴുകല്‍ ദിനം ആചരിച്ചുവരുന്നത്. ലോകത്തെ 20 ദശലക്ഷം കുട്ടികള്‍ ഈ ആഘോഷത്തില്‍ പങ്കെടുത്ത് കൈകഴുകുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നു എന്നതാണ് ഈ ദിനത്തിന്റെ പ്രത്യേകത. ലോകത്തെ 70 രാജ്യങ്ങളില്‍ വളരെ സമുചിതമായി കൈകഴുകല്‍ ദിനം ആചരിക്കുന്നു. ഈവര്‍ഷത്തെ മുദ്രാവാക്യം 'നമ്മുടെ ഭാവി 'കൈ 'കളിലാണ് ,നമുക്ക് ഒന്നിച്ച് മുന്നേറാം' എന്നതാണ് .
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് പ്രതിദിനം 5000 കുട്ടികള്‍ വയറിളക്കം കാരണം മരിച്ചു പോകുന്നു. കൃത്യമായി 30 സെക്കന്‍ഡ് സോപ്പിട്ടു കഴുകിയാല്‍ 25% മുതല്‍ 50% വരെ അസുഖങ്ങള്‍ വരുന്നതില്‍ നിന്ന് നമുക്ക് രക്ഷ കിട്ടും.കുട്ടികളിലേക്ക് ഈ ശീലം കൃത്യമായി കൈമാറുവാന്‍ മുതിര്‍ന്നവര്‍ തയ്യാറാവുകയും വേണം.
ജീവിതത്തില്‍ സെക്കൻ്റുകള്‍ മാത്രം ആവശ്യമായ കൈകഴുകല്‍ നമ്മുടെ വിലപ്പെട്ട ജീവന്‍ രക്ഷപ്പെടുത്തിയേക്കാം. ചുറ്റുവട്ടത്തുള്ള രോഗാണുക്കള്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് കൈകള്‍ എന്ന് നാം തിരിച്ചറിയുക. ഒരു മനുഷ്യന്റെ വ്യക്തി സ്വഭാവത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് കൈകള്‍. വിവിധങ്ങളായ ഉദ്ദേശങ്ങള്‍ക്ക് ഇടതടവില്ലാതെ കൈകള്‍ ചലിപ്പിക്കേണ്ടി വരുമ്പോള്‍ അതിലേക്ക് ആവാഹിക്കുന്ന രോഗാണുക്കളെ നിഷ്പ്രഭമാക്കാന്‍ കരണീയമായ ഒരു ശീലമാണ് ശാസ്ത്രീയമായ കൈകഴുകല്‍. കുട്ടികളെ ഇത് കൃത്യമായി ശീലിപ്പിച്ചാല്‍ ഭാവിഭാഗധേയങ്ങളായ കുട്ടികളെ അസുഖത്തിലേക്ക് തള്ളിവിടുന്നതും ഡോക്ടര്‍മാരുടെ അടുത്തേക്കുള്ള ഇടക്കിടെയുള്ള യാത്രയും ഒഴിവാക്കാം.
ഓരോ പ്രവര്‍ത്തി ചെയ്തു കഴിഞ്ഞാലും 30 സെക്കന്‍ഡ് സോപ്പുവെള്ളം ഉപയോഗിച്ചോ വിപണിയില്‍ ലഭ്യമായ അംഗീകൃത വസ്തുക്കളുപയോഗിച്ചോ കൈകഴുകുന്ന മികച്ച ആരോഗ്യ ശീലത്തിലേക്ക് മാറുമെന്ന് ഓരോരുത്തരും പ്രതിജ്ഞയെടുക്കണം.
വെബിനാര്‍ നടത്തി
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് മര്‍ക്കസ് ലോ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി 'സൈബര്‍ ലോ' എന്ന വിഷയത്തില്‍ വെബിനാര്‍ നടത്തി. അഡീഷണല്‍ ജില്ലാ ജഡ്ജ് പി.മോഹന കൃഷ്ണണന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. രാധാകൃഷ്ണന്‍ വി.പി. വിഷയവതരണം നടത്തി. മാര്‍കസ് ലോ കോളേജ് പ്രിന്‍സിപ്പാള്‍ അഞ്ജു എന്‍ പിള്ളൈ സ്വാഗതവും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്ഷന്‍ ഓഫീസര്‍ ആര്‍. സിന്ധു നന്ദിയും പറഞ്ഞു. ആസാദി ക അമൃത് മഹോത്സവിന്റെ ഭാഗമായി ജില്ലയിലുടനീളം വിവിധ പരിപാടികള്‍ നടന്നു വരുന്നത് വരും ദിവസങ്ങളിലും തുടരും എന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് സെക്രട്ടറി എം.പി.ഷൈജല്‍ അറിയിച്ചു.
ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി - സ്‌പോട്ട് അഡ്മിഷന്‍ 22 ന്
കോഴിക്കോട് ഗവ: വനിതാ പോളിടെക്‌നിക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന ജി.ഐ.എഫ്.ഡി സെന്ററിലെ ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സിലേക്ക് 2021-22 വര്‍ഷത്തില്‍ ഒഴിവുള്ള സീറ്റിലേക്ക് ഒക്ടോബര്‍ 22 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. റാങ്ക് ലിസ്റ്റില്‍ പേരുള്ളവര്‍ക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ 22 ന് രാവിലെ 10 മണിക്കകം മലാപ്പറമ്പിലെ ഗവ: വനിതാ പോളിടെക്‌നിക് കോളേജില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വിനിയോഗിക്കുന്നതിന് പുതുപ്പാടി ഗ്രാമപഞ്ചായത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാകണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ്(ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് പാസ്സായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരുവര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പി.ജി.ഡി.സി.എ-യോ പാസ്സായിരിക്കണം. ഇതേ മേഖലയിലെ തൊഴില്‍ പരിചയം, സാങ്കേതിക പരിജ്ഞാനം എന്നിവ അഭിലഷണീയം. അപേക്ഷകര്‍ 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പട്ടിക ജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 3 വര്‍ഷത്തെ വയസ്സിളവ് അനുവദിച്ചിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പ് സഹിതം നവംബര്‍ രണ്ടിനകം പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ pgpkkd@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷ സമര്‍പ്പിച്ചവർ നവംബര്‍ മൂന്നിന് രാവിലെ 10 മണി മുതല്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
No comments