Breaking News

മഴക്കെടുതി: ജില്ലയിൽ ഒരു മരണം, ഒമ്പത് വീടുകൾക്ക് നാശനഷ്ടം


മഴക്കെടുതി: ജില്ലയിൽ ഒരു മരണം, ഒമ്പത് വീടുകൾക്ക് നാശനഷ്ടം

കോഴിക്കോട് ജില്ലയിൽ മഴക്കെടുതികളിൽ ഒരു മരണവും   ഒമ്പത് വീടുകൾക്ക് നാശനഷ്ടവും സംഭവിച്ചു. വടകര ഏറാമല വില്ലേജിൽ പയ്യത്തൂർ ദേശത്ത് പെരിയാട്ട് നുർജഹാൻ- മുഹമ്മദ് ഷംജാസ് ദമ്പതികളുടെ ഒന്നര വയസ്സുള്ള മകൻ മുഹമ്മദ് റെയ്ഹാൻ ആണ് മരിച്ചത്.  ശക്തമായ മഴയിൽ വീടിനടുത്തുള്ള ചെറിയ തോട് നിറഞ്ഞു കവിഞ്ഞിരുന്നു.  ഈ തോട്ടിൽ  കുട്ടി വീഴുകയായിരുന്നു.

മഴക്കെടുതിയിൽ വടകര, കൊയിലാണ്ടി താലൂക്കുകളിലെ ഒമ്പത് വീടുകൾ ഭാഗികമായി നശിച്ചു. വടകരയിൽ രണ്ടും കൊയിലാണ്ടിയിൽ ഏഴും വീടുകളാണ് നശിച്ചത്. മറ്റു നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. 
 പുഴകളിലെ ജലനിരപ്പ് സാധാരണ സ്ഥിതിയിലാണ്.  ജില്ലയിൽ യെല്ലോ അലർട്ട് തുടരുന്ന സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ  ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ജില്ലയിൽ  ഒക്ടോബർ 18,19 തീയതികളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്  ഗ്രീൻ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

No comments