Breaking News

മാത്തറ പി.കെ. കോളേജില്‍ സംഘര്‍ഷം; വിദ്യാര്‍ഥികള്‍ക്ക് പരിക്ക്


  പന്തീരാങ്കാവ്: മാത്തറ പി.കെ. കോളജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. കോളേജിലെ വിദ്യാർഥികൾ തമ്മിലുള്ള വാക്കേറ്റത്തിൽ പുറത്തു നിന്നെത്തിയ ആളുകൾ ഇടപെടുകയും വിദ്യാർത്ഥികളെ ആക്രമിക്കുകയുമായിരുന്നുവെന്ന് കോളേജ് അധികൃതർ പറഞ്ഞു. ഒന്നാം വർഷ വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

അഞ്ച് വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികളെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറത്തുനിന്നെത്തിയവർ നഞ്ചക്ക് അടക്കമുള്ള ആയുധവുമായി എത്തി അക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറഞ്ഞു. വിദ്യാർഥികളുടെ പരാതിയിൽ പോലീസ് കേസെടുത്തു.


No comments