പ്ലസ് വൺ സ്കൂൾ/കോംബിനേഷൻ ട്രാൻസ്ഫർ അലോട്മെൻ്റ് പ്രസിദ്ധീകരിച്ചു.
പ്ലസ് വൺ ഹയർസെക്കൻഡറി ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷമുള്ള സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു.
ട്രാൻസ്ഫർ അലോട്ട്മെന്റ് അഡ്മിഷൻ 2021 നവംബർ 9 ന് രാവിലെ 10 മണി മുതൽ നവംബർ 11 ന് വൈകീട്ട് 5 മണി വരെ വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള സമയത്ത് നടത്തേണ്ടതാണ്.
സ്കൂൾ, കോമ്പിനേഷൻ മാറ്റം ലഭിച്ചവർക്കുള്ള നിർദ്ദേശങ്ങൾ:
1. നിലവിലെ സ്കൂളിൽ തന്നെ കോമ്പിനേഷൻ മാറ്റം ലഭിച്ചവർ
വിദ്യാർഥികൾ അതേ സ്കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്മെന്റ് ലെറ്റർ പ്രകാരം കോമ്പിനേഷൻ മാറ്റത്തിന്റെ ഫലമായി അടക്കേണ്ടുന്ന അധിക ഫീസ് മാത്രം ഒടുക്കി പ്രവേശനം എടുക്കേണ്ടതാണ്.
2. ഒരേ കോമ്പിനേഷനിൽത്തന്നെ സ്കൂൾ മാറ്റം ലഭിച്ചവർ
നിലവിൽ പ്രവേശനം നേടിയ അതേ കോമ്പിനേഷനിൽത്തന്നെ മറ്റൊരു സ്കൂളിലേയ്ക്ക് മാറ്റം ലഭിച്ച വിദ്യാർത്ഥികൾ പുതുതായി ഫീസ് ഒടുക്കേണ്ടതില്ല. കോഷൻ ഡെപ്പോസിറ്റ്, പി.റ്റി.എ ഫണ്ട് എന്നിവ ഒടുക്കണം. ഇവർ നിലവിലെ സ്കൂളിൽ നിന്ന് ടി സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് രേഖകൾ എന്നിവ വാങ്ങി പുതിയതായി പ്രവേശനം ലഭിച്ച സ്കൂളിൽ അഡ്മിഷൻ എടുക്കേണ്ടതാണ്.
3. പുതിയൊരു സ്കൂളിൽ പുതിയൊരു കോമ്പിനേഷനിൽ പ്രവേശനം ലഭിച്ചവർ.
കോമ്പിനേഷൻ മാറ്റത്തോടെ പുതിയൊരു സ്കൂളിലേയ്ക്ക് മാറ്റം ലഭിച്ച വിദ്യാർത്ഥികൾ പുതിയ കോമ്പിനേഷന്റെ ഭാഗമായി ഒടുക്കേണ്ട അധിക ഫീസ്, കോഷൻ ഡെപ്പോസിറ്റ്, പി റ്റി എ ഫണ്ട് എന്നിവ ഒടുക്കേണ്ടതാണ്.
സ്കൂൾ മാറ്റം ലഭിച്ച വിദ്യാർത്ഥികൾക്ക് അവർ ആദ്യം പ്രവേശനം നേടിയ സ്കൂളിൽ ഒടുക്കിയ കോഷൻ ഡെപ്പോസിറ്റ്, പി.റ്റി.എ ഫണ്ട് എന്നിവ അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ തിരികെ നൽകുന്നതാണ്.
രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അപേക്ഷാസമർപ്പണ നിർദ്ദേശങ്ങൾ
ട്രാൻസ്ഫറിനു ശേഷമുള്ള വേക്കൻസി രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി നവംബർ 17 ന് രാവിലെ 9 മണിയ്ക്ക് പ്രസിദ്ധീകരിക്കുന്നതാണ്. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് രണ്ടാം സപ്ലിമെൻററി അലോട്ട്മെന്റിലേയ്ക്ക് പരിഗണിക്കപ്പെടുന്നതിനായി നിലവിലുള്ള അപേക്ഷ പുതുക്കി നൽകേണ്ടതാണ്. അപേക്ഷ പുതുക്കാതിരുന്നാൽ അലോട്ട്മെൻറിന് വേണ്ടി പരിഗണിക്കില്ല.
അപേക്ഷ പുതുക്കുന്നതോടൊപ്പം നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തിൽ പുതിയ ഓപ്ഷനുകൾ അപേക്ഷയിൽ ഉൾപ്പെടുത്തണം. സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്കൂൾ കോമ്പിനേഷനുകൾ മാത്രമേ ഓപ്ഷനുകളായി തിരഞ്ഞെടുക്കുവാൻ കഴിയുകയുള്ളൂ.
എന്നാൽ നിലവിൽ പ്രവേശനം നേടിയവർ, അലോട്ട്മെന്റിൽ നോൺ-ജോയിനിങ്ങ് ആയവർ, പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർ എന്നീ വിഭാഗങ്ങളിൽ ഉള്ളവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷിക്കാൻ സാധിക്കുകയില്ല.
2021 നവംബർ 19 വൈകിട്ട് 5 മണി വരെ കാൻഡിഡേറ്റ് ലോഗിനിലൂടെ അപേക്ഷ പുതുക്കാവുന്നതാണ്. പുതിയ ഓപ്ഷനുകൾ ചേർത്ത് ഫൈനൽ കൺഫർമേഷൻ നടത്തിയാൽ മാത്രമേ സപ്ലിമെന്ററി അലോട്ട്മെൻറിനായി പരിഗണിക്കുകയുള്ളു.
അപേക്ഷകർക്ക് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കുവാനും നിർദ്ദേശങ്ങൾക്കും സാങ്കേതിക സഹായങ്ങൾക്കും അക്ഷയ സെന്ററുകളെ സമീപിക്കാവുന്നതാണ്.
No comments