Breaking News

കോഴിക്കോട് ജില്ലാ വാര്‍ത്തകള്‍ - അറിയിപ്പുകള്‍

വകുപ്പുതല പരീക്ഷ- സെന്റര്‍ മാറ്റം ജില്ലയില്‍ നാളെ (ഒക്ടോബര്‍ 13) രണ്ട് മുതല്‍ 3.30 വരെ നടക്കുന്ന വകുപ്പുതല (ജൂലൈ 2021) പരീക്ഷയ്ക്കുള്ള ഗവ. എച്ച്.എസ്.എസ് പറമ്പില്‍, കോഴിക്കോട് (സെന്റര്‍ നം. 318) എന്ന പരീക്ഷാ കേന്ദ്രം ചില സാങ്കേതിക കാരണങ്ങളാല്‍ ജെ.ഡി.ടി ഇസ്ലാം എച്ച്.എസ് മേരിക്കുന്ന് പി.ഒ, കോഴിക്കോട് എന്നതിലേക്ക് മാറ്റിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിച്ച ഹാള്‍ ടിക്കറ്റുമായി പുതിയ കേന്ദ്രത്തില്‍ ഹാജരായാല്‍ മതിയാകും. അപേക്ഷ ക്ഷണിച്ചു ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷെര്‍വമെന്‍ - സാഫ് നടപ്പിലാക്കുന്ന തീരമൈത്രി പദ്ധതി പ്രകാരം ചെറുകിട തൊഴില്‍ സംരംഭക യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് മത്സ്യ ത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 20 നും 40 നും മദ്ധ്യേ. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വം നേടിയ രണ്ട് മുതല്‍ അഞ്ച് വരെ പേരടങ്ങിയ ഗ്രൂപ്പായാണ് അപേക്ഷ നല്‍കേണ്ടത്. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക് വായ്പയും 5 ശതമാനം ഗുണഭോക്ത വിഹിതവും ആയിരിക്കും ഗ്രാന്റായി ലഭിക്കുക. ഒരംഗത്തിനു ഒരു ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും. ഡ്രൈ ഫിഷ്, ഹോട്ടല്‍ ആന്റ് കാറ്ററിംഗ്, ഫിഷ് ബൂത്ത്, ഫ്ളോര്‍ മില്‍, ടൂറിസം, ഫാഷന്‍ ഡിസൈന്‍/ബോട്ടിക്ക്, ഐടി കിയോസ്‌ക്, പ്രൊവിഷന്‍ സ്റ്റോര്‍, ട്യൂഷന്‍ സെന്റര്‍, കമ്പ്യൂട്ടര്‍ ഡിടിപി സെന്റര്‍ തുടങ്ങിയ യൂണിറ്റുകള്‍ ഈ പദ്ധതി വഴി ആരംഭിക്കാമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ആന്റ് സാഫ് നോഡല്‍ ഓഫീസര്‍ അറിയിച്ചു. അപേക്ഷകള്‍ ഒക്ടോബര്‍ 30 നകം ലഭിക്കണം. ഫോണ്‍: 9745100221, 7034314341, 9526039115. വാഹന ലേലം 28 ന് കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുളള കെ.എല്‍ 01 ക്യൂ 3178 മഹീന്ദ്ര വോയേജര്‍ (1999) മോഡല്‍, ഡീസല്‍ എന്‍ജിന്‍ വാഹനം ഒക്ടോബര്‍ 28 ന് രാവിലെ 11.30ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രം ഓഫീസ് പരിസരത്ത് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്ന് ലേലം ചെയ്യും. കിക്മയില്‍ എം.ബി.എ ഇന്റര്‍വ്യൂ സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) 2021-23 ബാച്ചിലേക്ക് ഒഴിവുള്ള ജനറല്‍ വിഭാഗത്തിലും, സഹകരണ ക്വാട്ടയിലും സംവരണം ചെയ്തിട്ടുളള ഏതാനും സീറ്റുകളിലേക്ക് നാളെ (ഒക്ടോബര്‍ 13) രാവിലെ 10 മുതല്‍ 12 വരെ ഓണ്‍ലൈനായി ഇന്റര്‍വ്യൂ നടത്തുന്നു. ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പ് ലഭ്യമാണ്. അപേക്ഷര്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യേണ്ട ലിങ്ക് meet.google.com/dcf-aykf-cpj. വിവരങ്ങള്‍ക്ക് 8547618290, www.kicmakerala.in.

No comments