Breaking News

ഒളവണ്ണ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് പന്തീരാങ്കാവ് ലയൺസ് ക്ലബ് ഓക്സിജൻ കോൺസെന്റെറ്റർ നൽകി

പന്തീരാങ്കാവ്: ലയൺസ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് പന്തിരാങ്കാവിന്റെ നേതൃത്ത്വത്തിൽ മാക്കഞ്ചേരി ശ്രീനിവാസൻ നായർ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി സംഭാവന ചെയ്ത ഓക്സിജൻ കോൺസെന്റെറ്റർ ഒളവണ്ണ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ലയൻസ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് പന്തിരാങ്കാവ് പ്രസിഡന്റ് മാക്കഞ്ചേരി ശ്രിനിവാസൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് Adv ശാരുതി പി. ഹെൽത്ത് സെൻറർ മെഡിക്കൽ ഓഫിസർ Dr ദീപ അവർകൾക്ക് ഓക്സിജൻ കോൺസെന്റെർ നൽകി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.അബ്ദുൾ ഖാദർ, സെക്രട്ടറി അജിത്ത് വി., ജയപ്രകാശൻ കെ , അജയ് കല്ലായ് , പ്രജുൽ എം.  എന്നിവർ സംസാരിച്ചു.

No comments