Breaking News

ഒളവണ്ണ കൃഷിഭവനിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി


കാർഷിക ഉൽപന്ന വില തകർച്ചക്കെതിരെ, കർഷകദ്രോഹ ബജറ്റിനെതിരെ, ഒളവണ്ണ ഗ്രാമ പഞ്ചായത്തിൻ്റെ കർഷക അവഗണനക്കും അനാസ്ഥക്കുമെതിരെ ഒളവണ്ണ മണ്ഡലം കർഷക കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ ധർണ ഡി സി സി ജന.സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ എം കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു.

ഡി സി സി ജന.സെക്രട്ടറി ചോലക്കൽ രാജേന്ദ്രൻ പെരുവയൽ ബ്ലോക്ക് പ്രസിഡണ്ട് എ ഷിയാലി കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സി എം സദാശിവൻ ഒളവണ്ണ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിനോദ് മേക്കോത്ത് മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ പി കണ്ണൻ മണാൽ വാസുദേവൻ എന്നിവർ സംസാരിച്ചു.

ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എ വീരേന്ദ്രൻ മരക്കാട്ട് രാധാകൃഷ്ണൻ ടി പി ഹസ്സൻ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് സുജിത് കാഞ്ഞോളി മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ സന്തോഷ് പിലാശേരി എം ഉണ്ണികൃഷ്ണൻ വിപിൻ തൂവശ്ശേരി പ്രസാദ് ചെറയക്കാട്ട് ഫൈസൽ പൂക്കാട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാഗേഷ് ഒളവണ്ണ എന്നിവർ നേതൃത്വം നൽകി.

No comments